ബസ്തറിലെ കരുത്തനായ ആദിവാസി മാവോയിസ്റ്റ് കമാന്റര്‍ ഹിഡ്മ  കേന്ദ്ര കമ്മിറ്റിയിലേക്ക്

സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ബസ്തര്‍ മേഖല കമാന്റര്‍ ഹിഡ്മയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍
ബസ്തറിലെ കരുത്തനായ ആദിവാസി മാവോയിസ്റ്റ് കമാന്റര്‍ ഹിഡ്മ  കേന്ദ്ര കമ്മിറ്റിയിലേക്ക്

ബസ്തര്‍: സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ബസ്തര്‍ മേഖല കമാന്റര്‍ ഹിഡ്മയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. ബസ്തറിലെ മാവോയിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗത്തിലെ ഏറ്റവും കരുത്തനായ നേതാവാണ് 36കാരനായ ഹിഡ്മ. സന്താള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഹിഡ്മ 90കളിലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. 

പെട്ടെന്നു തന്നെ ഏരിയാ കമാന്ററായി വളര്‍ന്ന ഹിഡ്മ സായുധ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ ആദിവാസികളെ കൂട്ടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ്. ദന്തകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി മെമ്പറാണ് നിലവില്‍ ഹിഡ്മ. കേന്ദ്ര കമ്മിറ്റിയില്‍ നിലവിലുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഹിഡ്മ. ഇക്കാര്യത്തില്‍ പാര്‍ട്ടിയോ സുരക്ഷാ സൈന്യമോ കൃത്യമായ സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും ഒരു മാസം മുന്നേ തന്നെ ഹിഡ്മയെ കമ്മിറ്റിയിലെടുത്തുവെന്നും സുക്മയിലെ ആദിവാസി ഉറവിടങ്ങളെ ഉദ്ദരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആദിവാസികള്‍ക്കിടയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുനന ജനകീയ മുഖം തിരിച്ചു പിടിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കാണ് ഹിഡ്മയെ കേന്ദ്ര കമ്മിറ്റിയില്‍ എടുത്തതെന്നും തങ്ങളുടെ സ്വാധീന പ്രദേശങ്ങള്‍ വികസിപ്പിക്കാനുള്ള ആലോചനയിലാണ് പാര്‍ട്ടിയെന്നും വിവരങ്ങള്‍ ലഭിക്കുന്നു. 
പഠനം പൂര്‍ത്തിയാക്കാതെയാണ് ഹിഡ്മ മാവോയിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. എന്നാല്‍ ഇന്ന് ഹിഡ്മ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. 

ബസ്തര്‍ മേഖയിലെ സായുധ സംഘത്തിന്റെ ബറ്റാലിയന്‍ നമ്പര്‍ വണ്‍ തലവനായ ഹിഡ്മ നിരവധി ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് 37 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഹിഡ്മയുടെ നേതൃത്തിലാണ് എന്നാണ് സുരക്ഷാ സൈന്യം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com