ഗൗരിയെ കൊല്ലാം പക്ഷേ അവരുടെ അക്ഷരങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല; ഗൗരി ലങ്കേഷ് പത്രികയുടെ പ്രത്യേക പതിപ്പ് നാളെ പുറത്തിറങ്ങും

ചൊവ്വാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പത്രം പുറത്തിറക്കും
ഗൗരിയെ കൊല്ലാം പക്ഷേ അവരുടെ അക്ഷരങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല; ഗൗരി ലങ്കേഷ് പത്രികയുടെ പ്രത്യേക പതിപ്പ് നാളെ പുറത്തിറങ്ങും

ബെംഗളൂരു: വെടിവെച്ചു കൊന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് നടത്തിയിരുന്ന ടാബ്ലോയിഡ് പത്രം ഗൗരി ലങ്കേഷ് പത്രികയുടെ പ്രത്യേക പതിപ്പ് നാളെ പുറത്തിറങ്ങും. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് ശേഷം പത്രം പുറത്തിറങ്ങിയില്ല. ചൊവ്വാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പത്രം പുറത്തിറക്കും. ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള പ്രത്യേക ലേഖനങ്ങളും സംഘപരിവാറിനെതിരയെുള്ള പ്രതിഷേധ ലേഖനങ്ങളുമാണ് പത്രത്തിന്റെ ഉള്ളടക്കം എന്നറിയുന്നു.

ഗൗരി ലങ്കേഷ് പത്രികയുടെ അസോസിയേറ്റ് എഡിറ്ററായ ഗിരീഷ് പലിക്കാട്, ഓഫീസിലെ സഹായികളായിരുന്ന സതീഷ്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്.ഗൗരിയുടെ മരണത്തിന് ശേഷം പ്രതിസന്ധിയിലായ പത്രം തുടര്‍ന്നും പ്രസിദ്ധീകരിക്കാനാണ് സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളൂടേയും തീരുമാനം. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് മുമ്പ് പുര്‍ത്തിയാക്കിയ പത്രത്തില്‍ കര്‍ണ്ണാടകയിലെ ബിജെപി നേതാവ് യദ്യൂരപ്പയുടെ അഴിമതിയെക്കുറിച്ച് വിശദമായ വാര്‍ത്തയുണ്ടായിരുന്നു. 

അച്ഛന്‍ പി.ലങ്കേഷ് നടത്തിവന്നിരുന്ന ലങ്കേഷ് പത്രിക അദ്ദേഹത്തിന്റെ മരണ ശേഷം ഗൗരിയും സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷും ചേര്‍ന്നാണ് നടത്തിവന്നിരുന്നത്. പത്രത്തിലെ ഉള്ളടക്കം സംബന്ധിച്ച സ്വരച്ചേര്‍ച്ചകള്‍ കേസിലേക്കും കോടതിയിലേക്കും സഹോദരങ്ങളെ കൊണ്ടെത്തിച്ചിരുന്നു. അവസാനം ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഗൗരി വേറൊരു പത്രം തുടങ്ങുകയായിരുന്നു. സഹോദരന്‍ നടത്തിവന്നിരുന്ന ലങ്കേഷ് പത്രികേ താമസിയാതെ നിന്നു പോകുകയും ചെയ്തു. കര്‍ണ്ണാടകയിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ നിര്‍ഭയമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഗൗരി സംഘപരിവാറിനെ പത്രത്തിലൂടെ കടന്നാക്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com