ഒരു തോറ്റ നാടുവാഴി തന്റെ പരാജയകഥകള്‍ അമേരിക്കയില്‍ പറയുന്നു; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഒരു തോറ്റ നാടുവാഴി ഇന്ന് അമേരിക്കയില്‍ തന്റെ പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുന്നു
ഒരു തോറ്റ നാടുവാഴി തന്റെ പരാജയകഥകള്‍ അമേരിക്കയില്‍ പറയുന്നു; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രാജവാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരു തോറ്റ നാടുവാഴി ഇന്ന് അമേരിക്കയില്‍ തന്റെ പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുന്നു എന്നാണ് സ്മൃതി ഇറാനിയുടെ പരിഹാസം. 

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രാജവാഴ്ചയുടെ പേരില്‍ തനിക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് അഭിഷേക് ബച്ചനേയും, അംബാനിയുടെ മക്കളേയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ മറുപടി നല്‍കിയത്. കോണ്‍ഗ്രസില്‍ മാത്രമല്ല, അംബാനിയുടെ മക്കള്‍ ബിസിനസിലേക്ക് കടന്നു, സിനിമയിലാണെങ്കില്‍ അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചന്‍ വന്നു. അഖിലേഷ് യാദവിനേയും, സ്റ്റാലിനേയും ഈ കൂട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്താനാകില്ല. രാജ്യത്തിന്റെ പോക്ക് ഈ വഴി ആണെന്ന്, കുടുംബവാഴ്ചയെ ന്യായീകരിച്ച് രാഹുല്‍ യുഎസില്‍ പറഞ്ഞിരുന്നു. 

അഹങ്കാരമാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നും അകറ്റിയതും, തെരഞ്ഞെടുപ്പ് തോല്‍വികളിലേക്ക് നയിച്ചതെന്നും രാഹുല്‍ പറഞ്ഞതിനേയും സ്മൃതി ഇറാനി വെറുതെ വിടുന്നില്ല. സോണിയാ ഗാന്ധിക്ക് കീഴില്‍ കോണ്‍ഗ്രസ് ധാര്‍ഷ്ട്യമുള്ള പാര്‍ട്ടിയായി മാറി. തെരഞ്ഞെടുപ്പ് പരാജയം തന്നെ വലിയ കുറ്റസമ്മതമാണെന്നും സ്മൃതി പറയുന്നു. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നില്ല. അത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സ്മൃതി ഇറാനി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com