ഫാദര്‍ ടോം ഉഴുന്നാലില്‍ മസ്‌കറ്റില്‍ നിന്നും റോമിലെത്തി; മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി ഡോളര്‍

ഐഎസ് തീവ്രവാദികളുടെ തടങ്കിലില്‍ നിന്നും മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാല്‍ മസ്‌കറ്റില്‍ നിന്നും റോമിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി കുറച്ചുദിവസങ്ങള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ
ഫാദര്‍ ടോം ഉഴുന്നാലില്‍ മസ്‌കറ്റില്‍ നിന്നും റോമിലെത്തി; മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി ഡോളര്‍

ന്യൂഡല്‍ഹി: യെമനില്‍ ഐഎസ് തീവ്രവാദികളുടെ തടങ്കിലില്‍ നിന്നും മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാല്‍ മസ്‌കറ്റില്‍ നിന്നും റോമിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി കുറച്ചുദിവസങ്ങള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും നാട്ടിലേക്ക് തിരിച്ചെത്തുക. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരികരിച്ചിട്ടില്ല. അതേസമയം ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സമയം ഇന്നുച്ചയോടെയാണ് ഉഴുന്നാലിനെ മസ്‌കറ്റില്‍ എത്തിച്ചത്. ഒമാന്‍ സര്‍ക്കാരിന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. പരാമ്പരഗത യെമന്‍ വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌കറ്റില്‍ വന്നിറങ്ങിയത്. തുടര്‍ന്ന അദ്ദേഹത്തെ അടിയന്തിര വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

മദര്‍ തെരേസ രൂപംകൊടുത്ത (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു.

എണ്‍പതു പേര്‍ താമസിക്കുന്ന സദനത്തില്‍ 2016 മാര്‍ച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികള്‍ ആക്രമണം നടത്തിയത്. വൃദ്ധസദനത്തില്‍ ഉണ്ടായിരുന്നുവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിര്‍ത്തു വധിക്കുകയായിരുന്നു.  ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനാണ്  ഫാ. ടോം. ഉഴുന്നാലില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com