ഡല്‍ഹി സര്‍വ്വകലാശാലയിലും എബിവിപിക്ക് തിരിച്ചടി; വീണ്ടും വിജയക്കൊടി പാറിച്ച് എന്‍എസ്‌യുഐ

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ എന്‍എസ്‌യുഐക്കായിരുന്നു
ഡല്‍ഹി സര്‍വ്വകലാശാലയിലും എബിവിപിക്ക് തിരിച്ചടി; വീണ്ടും വിജയക്കൊടി പാറിച്ച് എന്‍എസ്‌യുഐ

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ്‌യുഐയ്ക്ക് വിജയം. പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എന്‍എസ്‌യുഐ നേടിയെടുത്തു. സെക്രട്ടറി,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപി വിജയിച്ചു. എബിവിപി വിജയിച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള വോട്ടുകള്‍ ഒന്നുകൂടി എണ്ണിയേക്കും.  

എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥി റോക്കി തുസീദാണ് പ്രസിഡന്റ്് സ്ഥാനത്തേക്ക് വിജയിച്ചത്. കുനാല്‍ ഷെരാവത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വിജയിച്ചു. എബിവിപിയുടെ മക്വന,പങ്കജ് കേസരി എന്നവര്‍ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി സീറ്റുകളിലേക്കും വിജയിച്ചു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ എന്‍എസ്‌യുഐക്കായിരുന്നു.എന്നാല്‍ ഇത്തവണ സെക്രട്ടറി സ്ഥാനം എബിവിപി പിടിച്ചെടുത്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ എബിവിപിയ്ക്ക് സാധിച്ചില്ല. ജെഎന്‍യുവില്‍ കനത്ത പരാജയം എബിവിപി ഏറ്റുവാങ്ങിയിരുന്നു.

എന്‍എസ്‌യുഐയുടെ വലിയ തിരിച്ചുവരവാണ് ഇതെന്നും ഡല്‍ഹി യൂണിവേഴ്‌സറ്റി വിദ്യാര്‍ത്ഥികള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനുള്ള വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും എന്‍എസ്‌യുഐ ട്വീറ്റ് ചെയ്തു. 

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മികച്ച വിജയം നേടിയ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിജയിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com