മോദിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്‍

വത്തിക്കാനില്‍ നിന്നും ടോം ഉഴുന്നാലില്‍  ഫോണ്‍ വിളിച്ചതായും പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചതായും സുഷമാ സ്വരാജിന്റെ ട്വീറ്റ്. മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്
മോദിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍. വത്തിക്കാനില്‍ നിന്നും ടോം ഉഴുന്നാലിന്‍ ഫോണ്‍ വിളിച്ചതായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ഫാദര്‍ ടോം ഉഴുന്നാലിന്‍ വത്തിക്കാനിലെത്തിയെന്നായിരുന്നു ഇന്നലെ രാത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇന്ന് വൈകീട്ട് മൂന്നരമണിയോടയാണ് ഉഴുന്നാലിന്‍ വിളിച്ചതായും പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും അഭിന്ദിച്ചതായും പറഞ്ഞതെന്നാണ് സുഷമാ സ്വരാജിന്റെ ട്വീറ്റ്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും തനിക്കായ പ്രാര്‍ത്ഥന നടത്തിയ എല്ലാവരോട് നന്ദജി അറിയിച്ചതായും സ്ുഷമാ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി.

അതേസമയം മോചന ദ്രവ്യം കൂടാതെയാണ് മോചിപ്പിച്ചെതന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒമാന്‍ സര്‍ക്കാരി# ഇക്കാര്യം നിഷേധിച്ചു. വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നാണ് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ഒമാന്‍ യെമന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്. പണം കൊടുത്തിട്ടാണെങ്കിലും മോചിപ്പിക്കണമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നതായും ഒമാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മൂന്ന് കോടി ഡോളര്‍ ആയിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടതെങ്കിലും മോചനത്തിനായി എത്രതുക നല്‍കിയെന്ന് ഒമാന്‍ സര്‍ക്കാരും വ്യക്തിമാക്കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com