വര്‍ണികയുടെ പിതാവിന് സ്ഥാനം മാറ്റം; ബിജെപി അധ്യക്ഷന്റെ മകനെതിരെ നിലപാടെടുത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം

ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകനെതിരെ പീഡനക്കേസില്‍ പരാതിപ്പെട്ട വര്‍ണികയുടെ പിതാവ് വീരേന്ദര്‍ കുണ്ടുവിനെ  സ്ഥാനത്ത് നിന്ന് നീക്കി ഹരിയാന സര്‍ക്കാര്‍
വര്‍ണികയുടെ പിതാവിന് സ്ഥാനം മാറ്റം; ബിജെപി അധ്യക്ഷന്റെ മകനെതിരെ നിലപാടെടുത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം

ചണ്ഡിഗഡ്: ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകനെതിരെ പീഡനക്കേസില്‍ പരാതിപ്പെട്ട വര്‍ണികയുടെ പിതാവ് വീരേന്ദര്‍ കുണ്ടുവിനെ ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹരിയാന സര്‍ക്കാര്‍. സയന്‍സ് ആന്റ് ടെക്‌നോളജി അഡിഷണല്‍ ചീഫ് സെക്രട്ടറിയായിട്ടാണ് വിരേന്ദറിനെ നിയമിച്ചിരിക്കുന്നത്. 

വര്‍ണികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാലയേയും സുഹൃത്ത് ആശിഷ് കുമാറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ വര്‍ണികയ്ക്ക് പൂര്‍ണ പിന്തുണയുമായി നിന്നത് വിരേന്ദര്‍ കുണ്ടുവായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥാനമാറ്റത്തിന് കാരണം എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

മകള്‍ക്ക് നീതി ലഭിക്കാനായി നിലപാടെടുത്തിന് ബിജെപിയുടെ പ്രതികാര നടപടിയാണ് ഈ ട്രാന്‍ഫര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചു. 

വിരേന്ദറിനൊപ്പം ആഭ്യന്തര വകുപ്പ് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി റാം നിവാസിനേയും മാറ്റിയിട്ടുണ്ട്. ഫുഡ് ആന്റ് സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. ദേരാ സച്ചാ സൗദ നേതാവ് രാം റഹീം സിംഗിന്‍ന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപം അടിച്ചമര്‍ത്തിയതില്‍ ആഭ്യന്തര വകുപ്പിനേയും പൊലീസ് സേനയേയും അഭിനന്ദിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രംഗത്ത് വന്ന് ആഴ്ചകള്‍ കഴിയും മുമ്പേയാണ്  ആഭ്യന്തരവകുപ്പില്‍ അഴിച്ചു പണി നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com