കടം വീട്ടാന്‍ യുപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 10 രൂപയും ഇരുപത് രൂപയും; ലക്ഷങ്ങള്‍ വായപയുള്ള കര്‍ഷകരെ പറ്റിച്ച് ആദിത്യനാഥ്‌

ഒരു ലക്ഷം രൂപ വരെയുള്ള ലോണുകള്‍ എഴുതി തള്ളുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വസിച്ചിരുന്ന കര്‍ഷകര്‍ക്ക് വലിയ ഞെട്ടലായിരുന്നു സര്‍ക്കാരിന്റെ നീക്കം ഉണ്ടാക്കിയത്
കടം വീട്ടാന്‍ യുപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 10 രൂപയും ഇരുപത് രൂപയും; ലക്ഷങ്ങള്‍ വായപയുള്ള കര്‍ഷകരെ പറ്റിച്ച് ആദിത്യനാഥ്‌

36,359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും എന്നായിരുന്നു യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ യുപി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. എന്നാല്‍ ലക്ഷങ്ങള്‍ കടമുള്ള കര്‍ഷകര്‍ക്ക് പത്ത് രൂപയുടെ കടം എഴുതി തള്ളി എന്ന സര്‍ട്ടിഫിക്കറ്റാണ് കൊട്ടിഘോഷിച്ച് നടത്തിയ ചടങ്ങില്‍ യുപി തൊഴില്‍ വകുപ്പ് മന്ത്രി വിതരണം ചെയ്തത്. 

ഉമ്രി ഗ്രാമത്തില്‍ നിന്നുമുള്ള ശാന്തി ദേവി എന്ന കര്‍ഷകയ്ക്ക് 1.55 ലക്ഷം രൂപയുടെ ബാങ്ക് വായ്പയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ക്ക് ലഭിച്ചതാകട്ടെ 10.37 രൂപയുടെ കടം എഴുതി തള്ളിയതായുള്ള സര്‍ട്ടിഫിക്കറ്റും. 

മധുബാ ഗ്രാമത്തില്‍ നിന്നുമുള്ള മുന്നി ലാലിന് 40000 രൂപയുടെ വായ്പയാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ എഴുതി തള്ളിയതാകട്ടെ 215 രൂപയും. ഒരു ലക്ഷം രൂപ വരെയുള്ള ലോണുകള്‍ എഴുതി തള്ളുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വസിച്ചിരുന്ന കര്‍ഷകര്‍ക്ക് വലിയ ഞെട്ടലായിരുന്നു സര്‍ക്കാരിന്റെ നീക്കം ഉണ്ടാക്കിയത്. 

കര്‍ഷക കടം എഴുതി തള്ളുന്നതിന് കൃഷി റിന്‍ മോചന്‍ യോജ്‌ന എന്ന പദ്ധതി രൂപികരിച്ചായിരുന്നു ആദിത്യനാഥ് സര്‍ക്കാരിന്റെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള നീക്കം. സംസ്ഥാനത്തെ 87 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 

ശിവപാല്‍ എന്ന കര്‍ഷകന്‍ 93000 രൂപയായിരുന്നു ബാങ്കിലേക്ക് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ എഴുതി തള്ളിയതാകട്ടെ 20,271 രൂപയും. യുപി സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ നടത്തിയ ചടങ്ങില്‍ വെച്ചാണ് പത്ത് രൂപയും, ഇരുപത് രൂപയും എഴുതി തള്ളിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com