ഡല്‍ഹിയില്‍ കൊണ്ടുവരാതെ ഷിന്‍സോ അബേയെ ഗുജറാത്തിലെത്തിച്ച് മോദി; തന്ത്രമാണെങ്കില്‍ അത് വേണ്ടെന്ന് കോണ്‍ഗ്രസ്‌

ഡല്‍ഹിയില്‍ സ്വീകരിക്കുന്നതിന് പകരം അഹമ്മദാബാദില്‍ ഷിന്‍സോ അബേയെ സ്വീകരിച്ചതിന് പിന്നില്‍ മോദിക്കുള്ള ലക്ഷ്യമെന്തെന്ന ചോദ്യവുമായി കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ കൊണ്ടുവരാതെ ഷിന്‍സോ അബേയെ ഗുജറാത്തിലെത്തിച്ച് മോദി; തന്ത്രമാണെങ്കില്‍ അത് വേണ്ടെന്ന് കോണ്‍ഗ്രസ്‌

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായുള്ള അടുപ്പം പ്രശസ്തമായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് മോദി എത്തിയതിന് ശേഷം ഇരുവരും പരസ്പരം നടത്തിയ സന്ദര്‍ശനങ്ങളും അവരുടെ അടുപ്പം വ്യക്തമാക്കിയിരുന്നു. 

വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രിയെ രാജ്യ തലസ്ഥാനത്തേക്ക് ആനയിക്കുന്നതിന് പകരം ഗുജറാത്തിലേക്കാണ് മോദി കൊണ്ടുപോയത്. ഡല്‍ഹിയില്‍ സ്വീകരിക്കുന്നതിന് പകരം അഹമ്മദാബാദില്‍ ഷിന്‍സോ അബേയെ സ്വീകരിച്ചതിന് പിന്നില്‍ മോദിക്കുള്ള ലക്ഷ്യമെന്തെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു. 

അടുത്ത് നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചല്ല മോദിയുടെ നീക്കമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. പല മേഖലകളിലും ഇന്ത്യയുടെ നയതന്ത്ര പങ്കാളിയായ ജപ്പാന്‍ പോലൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സ്വീകരിക്കാത്ത മോദിയുടെ നടപടി വിഡ്ഡിത്തമാണെന്ന് മനീഷ് തീവാരി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയായിരുന്നു ഷിന്‍സോ അബേ അഹമ്മദാബാദിലെത്തിയത്. അഹമ്മദാബാദ്-മുബൈ പാദയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന് മോദിയും അബേയും ചേര്‍ന്ന് തറക്കല്ലിടും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com