സിക്കിം കലാപ ബാധിത സംസ്ഥാനമെന്ന് പ്രിയങ്ക ചോപ്ര; അറിവില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് സമൂഹമാധ്യമങ്ങള്‍

സിക്കിം കലാപ ബാധിത സംസ്ഥാനമെന്ന് പ്രിയങ്ക ചോപ്ര; അറിവില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് സമൂഹമാധ്യമങ്ങള്‍

പഹുന: ദി ലിറ്റില്‍ വിസിറ്റേഴ്‌സ് എന്ന പ്രിയങ്ക നിര്‍മിക്കുന്ന സിനിമയുടെ പ്രോമഷന് വേണ്ടി സംസാരിച്ചാണ് പ്രിയങ്ക കുടുങ്ങിയത്

സിക്കിമിനെ കുറിച്ച് പറഞ്ഞ് സ്വയം കുഴി കുഴിച്ച് വീഴുകയായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കലാപത്തില്‍ വലയുന്ന സംസ്ഥാനമാണ് സിക്കിം എന്ന പ്രിയങ്കയുടെ പരാമര്‍ശമാണ് വിവാദമായത്. 

പഹുന: ദി ലിറ്റില്‍ വിസിറ്റേഴ്‌സ് എന്ന പ്രിയങ്ക നിര്‍മിക്കുന്ന സിനിമയുടെ പ്രോമഷന് വേണ്ടി സംസാരിച്ചാണ് പ്രിയങ്ക കുടുങ്ങിയത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് ശേഷം നടത്തിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വിവാദ പരാമര്‍ശം. 

തന്റെ പ്രസ്താവന വിവാദമായതോടെ പ്രിയങ്ക മാപ്പ് പറഞ്ഞു. രേഖാമൂലവും ഫോണ്‍കോളിലൂടെയും പ്രിയങ്ക മാപ്പ് പറഞ്ഞതായി സിക്കിം ടൂറിസം  മന്ത്രിയാണ് വ്യക്തമാക്കിയത്. പ്രിയങ്കയുടെ പ്രഡക്ഷന്‍ കമ്പനിയായ പര്‍പ്പിള്‍ പെബിള്‍ പിക്‌റ്റേഴ്‌സാണ് താരത്തിന് വേണ്ട് മാപ്പ് പറഞ്ഞിരിക്കുന്നത്. 

ഇതുകൂടാതെ പ്രിയങ്കയുടെ അമ്മ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചതായും സിക്കിം ടൂറിസം മന്ത്രി പറയുന്നു. 
 

ഇന്ത്യയുടെ ഉത്തരകിഴക്കാന്‍ ഭാഗത്തെ ചെറിയൊരു സംസ്ഥാനമാണ് സിക്കിം. അവര്‍ക്ക് ഒരു ഫിലിം ഇന്‍ഡസ്ട്രിയില്ല, മാത്രമല്ല അവിടെ നിന്നും ആരും സിനിമ നിര്‍മിച്ചിട്ടുമില്ല. താന്‍ നിര്‍മിച്ച സിനിമയാണ് അവിടെ നിന്നും വരുന്ന ആദ്യത്തേത്. കലാപം ഉള്‍പ്പെടെയുള്ള മറ്റ് സാഹചര്യങ്ങളാണ് സിക്കിമിനെ വലയ്ക്കുന്നതെന്നും പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കലാപബാധിത പ്രദേശമാണ് സിക്കിം എന്ന പ്രിയങ്കയുടെ പരാമര്‍ശത്തിന്റെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതുകൂടാതെ  ഫുട്‌ബോള്‍ താരം ബൈചൂങ് ബൂ്ടിയയും പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തി. തന്റെ സംസ്ഥാനത്തെ കുറിച്ച് പ്രിയങ്ക പറഞ്ഞത് വേദനിപ്പിച്ചു എന്നായിരുന്നു ബൂട്ടിയയുടെ പ്രതികരണം. 

രാജ്യത്തിന്റെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് സിക്കിമെന്ന പ്രിയങ്കയെ പലരും ഓര്‍മപ്പെടുത്തുന്നു. മാത്രമല്ല, അറിവില്ലാത്ത വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കു എന്ന മുന്നറിയിപ്പും അവര്‍ പ്രിയങ്കയ്ക്ക് നല്‍കുന്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com