പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍

കടലില്‍ നിന്നും കര ഉയര്‍ത്തിയെടുത്ത പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ - കടലില്‍ നിന്ന് കര സൃഷ്ടിച്ചെടുത്ത എന്‍ജിനിയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം
പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍

പനാജി: കടലില്‍ നിന്നും കര ഉയര്‍ത്തിയെടുത്ത പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനിയേഴ്‌സ് ഡേയോടനുബന്ധിച്ച് പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണ്. കടലില്‍ നിന്ന് കര സൃഷ്ടിച്ചെടുത്ത എന്‍ജിനിയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. എന്‍ജിനിയറുടെ മികവവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു പരീക്കറിന്റെ പരാമര്‍ശം.

ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനിയറിംഗ് ഏറെ പഴക്കമുള്ള കലയും വൈദഗ്ദ്യവുമാണ്. ആധുനിക കാലത്തും അത് അംഗീകരിക്കപ്പെടുന്നുണ്ട്. ഹസ്തിനപുരവും പാണ്ഡവന്‍മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറമാതൃകകള്‍ ആയിരം വര്‍ഷം മുന്‍പെ നമുക്ക് പരിചിതമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജറി ഗണപതിയുടെ തലമാറ്റിയാണെന്നും കര്‍ണന്റെ ജനനം ജനിതകശാസ്ത്രത്തെ കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നെന്ന് നേരത്തെ പ്രധാനനമന്ത്രി മോദിയും പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദമുനി ആണവപരീക്ഷണം നടത്തിയതായി ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുടെ പരാമര്‍ശവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com