സിപിഎം കേരള ഘടകത്തിനും പിണറായി വിജയനുമെതിരെ ഋതബ്രത ബാനര്‍ജി: എല്ലാം നിയന്ത്രിക്കുന്നത് കാരാട്ട് 

റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ എസ്എഫ്‌ഐ മുന്‍ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍
സിപിഎം കേരള ഘടകത്തിനും പിണറായി വിജയനുമെതിരെ ഋതബ്രത ബാനര്‍ജി: എല്ലാം നിയന്ത്രിക്കുന്നത് കാരാട്ട് 

ന്യൂഡല്‍ഹി: സിപിഎം കേരളഘടകത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി പുറത്താക്കിയ ഋതബ്രത ബാനര്‍ജി എംപി. ബംഗാളിന് സിപിഎം ഒരിക്കലും മുന്‍ഗണന നല്‍കിയിട്ടില്ല.സീതാറാം യെച്ചൂരി സിപിഎമ്മില്‍ ന്യൂനപക്ഷ ജനറല്‍ സെക്രട്ടറിയാണ്. എല്ലാം നിയന്ത്രിക്കുന്നത് പ്രകാശ് കാരാട്ടാണ്. റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ എസ്എഫ്‌ഐ മുന്‍ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍. 

സിപിഎമ്മില്‍ കേരളം ഒരു വലിയ ഘടകമാണ്. അല്ലെങ്കില്‍പ്പിന്നെ,കേന്ദ്ര കമ്മിറ്റി അവസാനിക്കുന്നതിന് മുമ്പ് പിണറായി വിജയന്‍ പരസ്യമായി അഭിമുഖം നല്‍കുന്നത് എങ്ങനെയാണ്. യെച്ചൂരിക്ക് പിബിയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷമില്ല. കേരള ഘടകത്തെ നിയന്ത്രിക്കുന്നത് പ്രകാശ് കാരാട്ടാണ്. കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബംഗാളില്‍ മുഹമ്മദ് സലീമും വഴിയാണ് കാരാട്ട് പ്രവര്‍ത്തിക്കുന്നത്. 

കേരളത്തില്‍ കണ്ണൂര്‍ ലോബിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ഭൂരിപക്ഷം ജനപ്രതിനിധികളും കണ്ണൂരുകാരാണ്. ജനപ്രിയ നേതാവായ വിഎസ് അച്യുതാനന്ദനെ അവര്‍ ഒതുക്കി. കേരളത്തിലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും അധികാര മത്സരം നടത്തുകയാണ്. 

പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കിത് സംബന്ധിച്ച ഒരറിയപ്പും തനിക്ക് ലഭിച്ചിട്ടില്ല.അതിനാല്‍ ഇപ്പോഴും സിപിഎം എം.പിയാണ്. എന്നാല്‍, രാജ്യസഭയില്‍ സിപിമ്മെനതിരെ സംസാരിക്കും. ഈ അഭിമുഖത്തിന് ശേഷം ജീവനില്‍ ഭയമുണ്ടെന്നും സംരക്ഷണമാവശ്യപ്പെട്ട് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കുമെന്നും ഋതബ്രത പറയുന്നു. താന്‍ ബിജെപിയില്‍ ചേരുമെയെന്ന് കാലം പറയും എന്നും ഋതബ്രത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com