രജിനീകന്ത് രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തോടൊപ്പം ചേരും: കമല്‍ഹാസന്‍

സിനിമ മേഖലയില്‍ ഞങ്ങള്‍ ശത്രുക്കളായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനാകും
രജിനീകന്ത് രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തോടൊപ്പം ചേരും: കമല്‍ഹാസന്‍

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് രണ്ട് അതികായകര്‍ എത്തുന്നു എന്ന വാര്‍ത്ത കുറേ നാളുകളായി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ട്. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

രജനീകാന്തും, കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും അവര്‍ ഏത് പാര്‍ട്ടിയുടെ ഭാഗമാകും എന്ന ചോദ്യമായിരുന്നു ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഉയര്‍ന്നു കേട്ടത്. പുതിയ പാര്‍ട്ടിയാണ് രൂപീകരിക്കുകയാണ് ഇരുവരുടേയും മുന്നിലുള്ള ലക്ഷ്യമെന്ന് വ്യക്തമായി വരുന്നതിനിടയില്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് കമല്‍
ഹാസന്‍. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹത്തോടൊപ്പം ചേരുമെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കുന്നത്. 

ഈ ആഴ്ചയായിരുന്നു പുതിയ പാര്‍ട്ടി രൂപീകരിച്ചായിരിക്കും തന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവെന്ന കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തോടൊപ്പം ചേരണമോ എന്ന് നിര്‍ദേശിക്കാന്‍ ആരാധകരോട് കമല്‍ഹാസന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. 

സിനിമ മേഖലയില്‍ ഞങ്ങള്‍ ശത്രുക്കളായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനാകുമെന്നും കമല്‍ഹാസന്‍ പറയുന്നു. 

ബിഗ് ബോസ് ടിവി റിയാലിറ്റി ഷോ അവസാനിക്കുന്നതിന് പിന്നാലെ അടുത്ത മാസം അവസാനത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങണമോ എന്ന് നിങ്ങള്‍ തീരുമാനിക്കാന്‍ ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ കമല്‍ഹാസന്‍ ജനങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com