പത്തു ദിവസത്തിനുള്ളില്‍ കേരളത്തില്‍ മടങ്ങിയെത്തും: ടോം ഉഴുന്നാലില്‍

ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഉപദ്രവിച്ചിട്ടില്ലെന്നും തന്നെ വിട്ടയയ്ക്കാന്‍ മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
പത്തു ദിവസത്തിനുള്ളില്‍ കേരളത്തില്‍ മടങ്ങിയെത്തും: ടോം ഉഴുന്നാലില്‍

വത്തിക്കാന്‍ സിറ്റി: പത്തു ദിവസത്തിനുള്ളില്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്ന് ഐഎസ് ഭീകരര്‍ മോചിപ്പിച്ച ഫാ.ടോം ഉഴുന്നാലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മോചനത്തിനു ശേഷം വത്തിക്കാനില്‍ എത്തിയ അദ്ദേഹം ഏതാനും ദിവസങ്ങളായി അവിടെ തങ്ങുകയാണ്.

ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഉപദ്രവിച്ചിട്ടില്ലെന്നും തന്നെ വിട്ടയയ്ക്കാന്‍ മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നം. പുതിയത് ലഭിച്ചാലുടന്‍ നാട്ടിലെത്തും. അദ്ദേഹം പറഞ്ഞു. തടവിനിടെ പ്രാര്‍ത്ഥനകളിലാണ് ഏറെ സമയം ചെലവഴിച്ചത്. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും ടോം ഉഴുന്നാലില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com