കണ്ണന്താനത്തിനെതിരെ ശിവസേന; രാജ്യം ഭരിക്കുന്നവര്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവര്‍

രാജ്യത്തെ പെട്രോള്‍ വിലയെക്കുറിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പരാമര്‍ശം പാവപ്പെട്ടവരെ പരിഹസിക്കുന്നതാണെന്ന് ശിവസേന
കണ്ണന്താനത്തിനെതിരെ ശിവസേന; രാജ്യം ഭരിക്കുന്നവര്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവര്‍

മുംബൈ: രാജ്യത്തെ പെട്രോള്‍ വിലയെക്കുറിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പരാമര്‍ശം പാവപ്പെട്ടവരെ പരിഹസിക്കുന്നതാണെന്ന് ശിവസേന. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരാണ് നാട് ഭരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. വര്‍ധിച്ചു വരുന്ന പെട്രോള്‍ വിലയാണ് രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന് പ്രധാന കാരണമെന്ന് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന പറഞ്ഞു. 

ഇന്ധന വില വര്‍ധിപ്പിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനാണെന്നും വാഹനമുള്ളവരാരും പാവപ്പെട്ടവരല്ല എന്നുമായിരുന്നു കണ്ണന്താനത്തിന്റെ വിവാദമായ പ്രസ്താവന. 

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് കണ്ണന്താനത്തിനെതിരേയും ബിജെപി സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനുമുള്ളത്. കോണ്‍ഗ്രസ് ഭരണകാലത്ത് പാവപ്പെട്ടവര്‍ അപമാനിക്കപ്പെട്ടിരുന്നില്ല,കണ്ണന്താനം നടത്തിയ പരാമര്‍ശം മധ്യവര്‍ഗ ജനതയുടെ മുഖത്ത് തുപ്പുന്നത് പോലെയാണ്,പത്രം തുറന്നടിക്കുന്നു. 

കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധന വില ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ മന്ത്രിമാരായ രാജ്‌നാഥ് സിംഗ്,സ്മൃതി ഇറാനി,സുഷമ സ്വരാജ് ഒക്കെ പ്രതിഷേധവുമായി തെരു
വിലിറങ്ങിയവരായിരുന്നു. ജനങ്ങളുമായി ഒരുബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്,അതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പത്രം പറയുന്നു. 

കഴിഞ്ഞയാഴ്ച നരേന്ദ്ര മോദി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ടിനേയും ശിവസേന വിമര്‍ശിക്കുന്നു. ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല,കര്‍ഷകരുടെ സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നു. പണപ്പെരുപ്പം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടംതിരിയുകയാണ്. ഈ സമയത്ത് ബുള്ളറ്റ് ട്രെയിനിനെ പറ്റി പുകഴത്തുകയാണെങ്കില്‍ അവരെ മാനസ്സികാരോഗ്യ കേന്ദ്രത്തിലേക്ക് വിടണമെന്നും ശിവസേനയുടെ മുഖപത്രം കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com