മോദിയെ അധികാരത്തിലെത്തിച്ചത് തൊഴിലില്ലായ്മ കാരണം കോണ്‍ഗ്രസിനെതിരെ ഉണ്ടായ ജനരോഷം: രാഹുല്‍ ഗാന്ധി

അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചത് എന്ന് ആത്മപരിശോധന നടത്തിയത്
മോദിയെ അധികാരത്തിലെത്തിച്ചത് തൊഴിലില്ലായ്മ കാരണം കോണ്‍ഗ്രസിനെതിരെ ഉണ്ടായ ജനരോഷം: രാഹുല്‍ ഗാന്ധി

തൊഴിലില്ലായ്മ കാരണം കോണ്‍ഗ്രസിനെതിരെയുണ്ടായ ജനരോഷമാണ് മോദിയെ അധികാരത്തിലെത്തിച്ചതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചത് എന്ന് ആത്മപരിശോധന നടത്തിയത്. 

അമേരിക്കയിലേയും ഇന്ത്യയിലേയും തൊഴിലില്ലായ്മയില്‍ നിന്ന് ഉടലെടുത്ത ജനരോഷമാണ് മോദിയേയും ട്രംപിനേയും അധികാരത്തിലെത്തിച്ചത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു വലിയ വിഭാഗം ജനതയ്ക്ക് തൊഴിലില്ല,അവര്‍ക്ക് ഭാവി കാണാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ്‌
ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നേതാക്കളെ പിന്തുണയ്‌ക്കേണ്ടി വരുന്നത്,അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇപ്പോള്‍ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്‌നമായി ആരും ഉയര്‍ത്തിക്കാട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ട്രംപിനെ അറിയില്ല,ഞാന്‍ അങ്ങോട്ടേക്ക് കടക്കുന്നില്ല,എന്നാല്‍ ഞങ്ങളുടെ പ്രധാനമന്ത്രി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ ഇപ്പോഴും ഒന്നും ചെയ്യുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30,000 യുവാക്കളാണ് പ്രതിദിനം തൊഴില്‍ വിപണിയിലേക്കിറങ്ങുന്നത്.എന്നാല്‍ സര്‍ക്കാര്‍ സൃടിക്കുന്നത് 500 തൊഴില്‍ അവസരങ്ങള്‍ മാത്രമാണ്,അദ്ദേഹം പറഞ്ഞു. 

ചൈനയുമായി മത്സരിക്കാന്‍ യുവാക്കാള്‍ക്ക് ജോലി വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളൊക്കെ മറച്ചുവെയ്ക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കടുത്ത ജനരോക്ഷം ഉയര്‍ന്നുവരുന്നുണ്ട്,അത് നമുക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ ചിന്തിക്കുന്നത് എങ്ങനെ ജനാധിപത്യരീതിയില്‍ ഉറച്ചു നിന്നുകൊണ്ട് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാമെന്നാണ്. 

അതുകൊണ്ട് തൊഴിലില്ലായ്മ ആദ്യ പ്രശ്‌നമായി ഞങ്ങള്‍ അംഗീകരിക്കുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കും. വര്‍ഗ്ഗീയ ധ്രൂവീകരണം രാജ്യത്ത് പലിയ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും ന്യൂനപക്ഷങ്ങളും ആദിവാസികളും ഭരിക്കുന്ന ബിജെപിയുടെ പരിഗണനയില്‍ പോലുമില്ലെന്നും രാഹുല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com