വികസനത്തിന് പണം വേണം; ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്‌ലി

അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തില്‍ ഇടിവുണ്ടായത് വില വര്‍ധനയ്ക്കു കാരണമായിട്ടുണ്ടെന്ന് ജയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാന നികുതികളും വില വര്‍ധനയ്ക്ക് ഇടവച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി
വികസനത്തിന് പണം വേണം; ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യാന്തര എണ്ണ വില ഇടിയുമ്പോഴും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. 

അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തില്‍ ഇടിവുണ്ടായത് വില വര്‍ധനയ്ക്കു കാരണമായിട്ടുണ്ടെന്ന് ജയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാന നികുതികളും വില വര്‍ധനയ്ക്ക് ഇടവച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. 

രാജ്യാന്തര എണ്ണവില ഇടിഞ്ഞിട്ടും രാജ്യത്ത് എണ്ണവില കുറയാത്തത് വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയ്റ്റിലിയുടെ അഭിപ്രായ പ്രകടനം. ഇന്ധന വില നിര്‍ണയം പ്രതിദിനം ആക്കിയതിനു പിന്നാലെയാണ് പെട്രോള്‍, ഡീസല്‍ വില കുതിച്ചുകയറിയത്. വില നിര്‍ണയം സുതാര്യമാണെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. താമസിയാതെ വില കുറയും എന്നായിരുന്നു പ്രധാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി വില വര്‍ധന തുടരുകയാണ്.

ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായം പ്രകടിപ്പിച്ചത് വലിയ വിവാദമായിരുന്നു. പാവങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുന്നത് ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വമാണ് വില വര്‍ധിപ്പിക്കുന്നത് എ്ന്നായിരുന്നു കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com