അഴിമതിക്കും വര്‍ഗീയതക്കുമെതിരെ പോരാടുമെന്ന് കമല്‍ഹാസനും കെജ് രിവാളും ( വീഡിയോ)

അഴിമതിക്കെതിരെ യോജിച്ച പോരാട്ടം നടത്തുമെന്ന് കമല്‍ഹാസനും കെജ്‌രിവാളും - തുടര്‍ചര്‍ച്ചകള്‍ക്കായി കമലിനെ ഡല്‍ഹിയിലേക്ക് വിളിച്ചു - ആംആദ്മിയുമായി കൈകോര്‍ത്തായിരിക്കും രാഷ്ട്രീയ പ്രവേശമെന്നും സൂചന 
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ പോരാടുമെന്ന് കമല്‍ഹാസനും കെജ് രിവാളും ( വീഡിയോ)

ചെന്നൈ: അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒന്നിച്ചുപോരാടുമെന്ന് അരവിന്ദ് കെജ് രിവാളും കമല്‍ഹാസനും. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അരവിന്ദ് കെജ് രിവാള്‍ വ്യക്തമാക്കിയപ്പോള്‍ കെജ് രിവാളില്‍ നിന്ന് രാഷ്ട്രീയ ഉപദേശം ലഭിച്ചുവെന്ന് കമല്‍ഹാസനും പറഞ്ഞു. നല്ല കൂടിക്കാഴ്ചയായിരുന്നെന്നും മുന്നോട്ടേക്ക് പോകുന്നതിനായുള്ള ആശയങ്ങളാണ് പരസ്പരം പങ്കിട്ടതെന്നും കെജ് രിവാള്‍ പറഞ്ഞു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് കൂടിക്കാഴ്ചയക്കായി കെജ് രിവാള്‍ കമല്‍ഹാസന്റെ വീട്ടിലെത്തിയത്. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. 

കൂടിക്കാഴ്ചയില്‍ പ്രധാനവിഷയം രാഷ്ട്രീയ കാര്യങ്ങളായിരുന്നു. ആംആദ്മിയുമായി കൈകോര്‍ത്ത് ആയിരിക്കുമോ തന്റെ രാഷ്ട്രീയ പ്രവേശനമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ഭാഗമായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. 

ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ കെജ് രിവാളിനെ മകള്‍ അക്ഷരയാണ് സ്വീകരിച്ചത്. കെജ് രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് എംപിമാരും ഒപ്പമുണ്ടായിരുന്നു. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇരുവരും വ്യക്തമാക്കിയിട്ടില്ല. തുടര്‍ചര്‍ച്ചകള്‍ക്കായി കമലിനെ കെജ് രിവാള്‍ ഡല്‍ഹിയിലേക്ക് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com