എസ്ബിടി ഉള്‍പ്പെടെ ആറു ബാങ്കുകളുടെ ചെക്ബുക്കുകള്‍ അസാധുവാക്കുന്നു

ആറു ബാങ്കുകളുടെ ചെക്ബുക്കുകളും ഐഎഫ്എസ് കോഡും റദ്ദാക്കാനൊരുങ്ങി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിടി ഉള്‍പ്പെടെ ആറു ബാങ്കുകളുടെ ചെക്ബുക്കുകള്‍ അസാധുവാക്കുന്നു

ആറു ബാങ്കുകളുടെ ചെക്ബുക്കുകളും ഐഎഫ്എസ് കോഡും റദ്ദാക്കാനൊരുങ്ങി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 30 മുതലാണ് അസാധുവാക്കുക. എസ്ബിഐയില്‍ ലയിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കന്ദര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നീ ബാങ്കുകളുടെ ഐഎഫ്എസ് കോഡും ചെക്ക്ബുക്കുമാണ് റദ്ദാക്കുക. 

ഇതിനു ബദലായി പുതിയ ചെക്ക്ബുക്കിനും ഐഎഫ്എസ് കോഡിനും ഉപഭോക്താക്കള്‍ അപേക്ഷ നല്‍കണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് വഴിയോ എടിഎം വഴിയോ അല്ലെങ്കില്‍ ബ്രാഞ്ചുകള്‍ വഴി നേരിട്ടോ പുതിയ ചെക്ബുക്ക് ലഭിക്കുമെന്നു എസ്ബിഐ അറിയിച്ചു.

അതേസമയം കോര്‍പറേറ്റ് സാലറി അക്കൗണ്ടുകളും ചെറിയ അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജനയില്‍ തുറന്ന അക്കൗണ്ടുകളും മിനിമം ബാലന്‍സ് സൂക്ഷിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഒഴിവാക്കിയതായി എസ്ബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതോടെ 40 കോടി സേവിംഗ്‌സ് ആക്കൗണ്ടുകളില്‍ 13 കോടി അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കുന്നത് നിര്‍ബന്ധമാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com