ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തിയെഴുതുമ്പോള്‍: ബിബിസിയുടെ പരിഹാസം

തുടര്‍ച്ചയായി ബിജെപി മന്ത്രിമാര്‍ ശാസ്ത്രത്തെ വളച്ചൊടിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. 
ബിബിസിയുടെ റിപ്പോര്‍ട്ട്‌
ബിബിസിയുടെ റിപ്പോര്‍ട്ട്‌

'പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍' എന്ന റിപ്പോര്‍ട്ടിലൂടെ ബിബിസി ഇന്ത്യയെ പരിഹസിച്ചത്. തുടര്‍ച്ചയായി ബിജെപി മന്ത്രിമാര്‍ ശാസ്ത്രത്തെ വളച്ചൊടിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. 

വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ പങ്കുവച്ചത്. ഇതുതന്നെയാണ് ബിബിസി ആദ്യം ചൂണ്ടിക്കാട്ടിയത്. പുഷ്പക വിമാനത്തേപ്പറ്റി പഠിക്കണമെന്നും ഇദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. 

ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ഉണ്ടായിരുന്നുവെന്നായിരുന്നു മോദിയുടെ കണ്ടുപിടുത്തം. ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നതാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശാസ്ത്ര ചരിത്രബോധത്തെയും ബിബിസി പരിഹസിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് ശ്രീരാമന്‍ പാലം പണിതെന്നും മറ്റുമാണ് രൂപാണി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പറഞ്ഞത്. ഇതോടെ രൂപാണിക്കും അനുയായികള്‍ക്കും ശ്രീരാമന്‍ എഞ്ചിനീയറിംഗിന്റെ പിതാവായി.

ബിബിസി അടുത്തതായി പരാമര്‍ശിച്ചത് പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുമെന്ന ബിജെപി നേതാക്കളുടെ കണ്ടെത്തലിനെയാണ്. എന്നാല്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതുമാത്രമേ ബിബിസി റിപ്പോര്‍ട്ടാക്കിയിട്ടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com