പാകിസ്ഥാന്‍ ടെററിസ്ഥാന്‍; ഐക്യരാഷ്ട്രസഭയില്‍ പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ
പാകിസ്ഥാന്‍ ടെററിസ്ഥാന്‍; ഐക്യരാഷ്ട്രസഭയില്‍ പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ

യുഎന്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ ടെററിസ്ഥാനായി മാറിയെന്ന് ഇന്ത്യന്‍ സെക്രട്ടറി ഈനം ഗംഭീര്‍.കശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആരോപിച്ചിരുന്നു. 

ഒസാമാ ബിന്‍ ലാദന് ഒളിയിടം നല്‍കിയ രാജ്യം, ചതിയെ കുറിച്ചും വഞ്ചനയെ കുറിച്ചും സംസാരിക്കുന്നത് അസാധാരണമാണെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ, പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. 'ശുദ്ധമായ നാട്' എന്ന ശുദ്ധമായ 'ഭീകരവാദത്തിന്റെ നാട്' എന്നായി മാറിക്കഴിഞ്ഞു. പാകിസ്താന്‍ ഇപ്പോള്‍ 'ടെററിസ്ഥാന്‍'ആണ്. 

ആഗോളഭീകരവാദത്തിന്റെ ഉത്പാദന കയറ്റുമതി കേന്ദ്രമായി പാകിസ്ഥാന്‍ മാറിക്കഴിഞ്ഞെന്നും ഈനം ഗംഭീര്‍ പറഞ്ഞു.മിലിട്ടറിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് ഒളിയിടങ്ങള്‍ നല്‍കിയും ഭീകരവാദ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കിയുമുള്ള പാകിസ്ഥാന്റെ ഭീകരവിരുരുദ്ധ നയം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ഭീകരസംഘനടയായി ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബയുടെ നേതാവ് ഹാഫിസ് മുഹമ്മദ് സെയ്ദ് പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെയും ഈനം വിമര്‍ശിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം പാകിസ്ഥാന്‍ മനസ്സിലാക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ എത്രകണ്ട് പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ടതയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ഈനം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com