കശ്മീരില്‍ 27 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 41,000 പേര്‍; ദിവസവും ശരാശരി നാല് മരണങ്ങളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

2014നുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കശ്മീരില്‍ വര്‍ധിക്കുകയാണെന്നും ഔദ്യോഗിക വിവരങ്ങള്‍
കശ്മീരില്‍ 27 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 41,000 പേര്‍; ദിവസവും ശരാശരി നാല് മരണങ്ങളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ 27വര്‍ഷത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 41,000 പേരെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 2014നുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കശ്മീരില്‍ വര്‍ധിക്കുകയാണെന്നും ഔദ്യോഗിക വിവരങ്ങള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

ദിവസം ശരാശരി 4 മരണങ്ങളാണ് കശ്മീരില്‍ സംഭവിക്കുന്നതെന്നാണ് സര്‍ക്കാറില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്.വര്‍ഷം 1519 പേര്‍ക്കാണ് പരുക്കേല്‍ക്കുന്നത്. പരുക്കേറ്റവരില്‍ സാധാരണ പൗരന്മാരാണ് ഏറ്റവുമധികം. 14000 പൗരന്മാര്‍ക്കും 5000 സുരക്ഷാജീവനക്കാര്‍ക്കും 22,000 തീവ്രവാദികള്‍ക്കുമാണ് 1990നും 2017നും ഇടയില്‍ പരുക്കേറ്റത്. ഇക്കാലയവളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് 69820 സംഭവങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളതെന്നുമാണ് സര്‍ക്കാറിന്റെ പക്കലുള്ള കണക്കുകളില്‍ നിന്നും വ്യക്തമായത്.

2014 മാര്‍ച്ചു മുതല്‍ ഈ സമയം വരെ 795 തീവ്രവാദ ആക്രമണങ്ങളാണ് കശ്മീരില്‍ നടന്നത്.  397 തീവ്രവാദികളും 64 പൗരന്മാരും 178 സുരക്ഷാ ജീവനക്കാരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

2014ലേക്കാള്‍ കൂടുതലാണ് 2016ല്‍ നടന്ന അക്രമ സംഭവങ്ങള്‍. 322 അക്രമസംഭവങ്ങളാണ് 2016ല്‍ നടന്നത്. 2014ല്‍ 28 പൗരന്മാരും 47 സുരക്ഷാ ജീവനക്കാരും 110 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. 2016ല്‍ 15 പൗരന്മാരും 82 സുരക്ഷാ ജീവനക്കാരും 150 തീവ്രവാദികളുമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com