തൊട്ടുതീണ്ടായ്മ പുരാതന ഇന്ത്യയില്‍ ഇല്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ്; പുറത്തുനിന്ന് വന്നവരാണ് കൊണ്ടുവന്നത് 

ഹിന്ദു ധര്‍മ്മം എല്ലാവരുടെയും നന്‍മയാണ് ആഗ്രഹിക്കുന്നത്.  ഞങ്ങളെ കേള്‍ക്കാത്തവര്‍ നരകത്തില്‍ പോവുമെന്ന് അതില്‍ എവിടെയും പറയുന്നില്ല
തൊട്ടുതീണ്ടായ്മ പുരാതന ഇന്ത്യയില്‍ ഇല്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ്; പുറത്തുനിന്ന് വന്നവരാണ് കൊണ്ടുവന്നത് 

ഹൈദരാബാദ്: തൊട്ടു തീണ്ടായ്മ പുരാതന ഇന്ത്യയില്‍ നിലനിന്നിരുന്നില്ലെന്നും ആയിരം വര്‍ഷം മുമ്പ് പുറമെ നിന്ന് ഇന്ത്യയിലേക്ക് വന്നതാണീ സമ്പ്രദായമെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍. 

 ഇത്തരം വിവേചനങ്ങള്‍ കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് വന്നത്. അതിനു മുമ്പ് തൊട്ടു തീണ്ടായ്മ എന്നൊരു സംഗതിയേ രാജ്യത്തുണ്ടായിരുന്നില്ല.വേദഋഷിമാര്‍ തൊട്ടുതീണ്ടായ്മയെകുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അപ്പോള്‍ അത് വന്നത് പുറത്ത് നിന്നു തന്നെ, കൃഷ്ണഗോപാല്‍ പറഞ്ഞു. 

ഹിന്ദു ധര്‍മ്മം എല്ലാവരുടെയും നന്‍മയാണ് ആഗ്രഹിക്കുന്നത്.  ഞങ്ങളെ കേള്‍ക്കാത്തവര്‍ നരകത്തില്‍ പോവുമെന്ന് അതില്‍ എവിടെയും പറയുന്നില്ല. സര്‍വ്വ സുഖിനോ ഭവന്തുഎല്ലാവരുടെയും സന്തോഷമാണ് അത് കാംക്ഷിക്കുന്നത്.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ സംസാരിച്ചിരുന്നുവെന്നും കൃഷ്ണഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

ദേശവിരുദ്ധര്‍ക്കെതിരെ നിലകൊണ്ടതിന് ആര്‍എസ്എസ് ഒരുപാട് ജീവനുകള്‍ ബലികഴിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 400 ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഴിഞ്ഞ വര്‍ഷം മാത്രം 35 ആര്‍എസ് എസ് പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും കൃഷ്ണഗോപാല്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com