സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടുകാരന്‍ മുങ്ങിത്താഴ്ന്നതറിഞ്ഞില്ല: മരണവിവരം അറിയുന്നത് പോലും ഫോട്ടോ പരിശോധിക്കുമ്പോള്‍

ബെംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് എന്ന യുവാവാണ് മരിച്ചത്.
സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടുകാരന്‍ മുങ്ങിത്താഴ്ന്നതറിഞ്ഞില്ല: മരണവിവരം അറിയുന്നത് പോലും ഫോട്ടോ പരിശോധിക്കുമ്പോള്‍

ബാംഗ്ലൂര്‍: സുഹൃത്തുക്കള്‍ നീന്തല്‍കുളത്തില്‍ വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരന്‍ മുങ്ങിമരിച്ചു. ബെംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് എന്ന യുവാവാണ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം സഹപാഠി എടുത്ത ഫോട്ടോ പരിശോധിക്കുന്നതിനിടെയാണ് സെല്‍ഫിയില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കാണുന്നത്. 

നീന്തല്‍ കഴിഞ്ഞ കുട്ടികള്‍ അവിടെ നിന്നും പോയെങ്കിലും വിശ്വസിന്റെ അഭാവം ആരും ശ്രദ്ധിച്ചില്ല. സെല്‍ഫിയില്‍ മുങ്ങിത്താഴുന്ന കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ അധ്യാപകരെ വിവരം അറിയിച്ചെങ്കിലും പൊലീസെത്തി തിരച്ചില്‍ നടത്തിയപ്പോഴെക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

വിശ്വാസ്
വിശ്വാസ്

കഴിഞ്ഞ 24ാം തീയ്യതിയാണ് സംഭവം.  ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്ന് എന്‍സിസി കേഡറ്റുകള്‍ അടങ്ങിയ സംഘം വിനോദ യാത്ര പുറപ്പെട്ടത്. കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ സെല്‍ഫി എടുക്കുമ്പോള്‍ വിശ്വാസ് മുങ്ങിത്താഴുകയായിരുന്നു. ഓട്ടോഡ്രൈവറാണ് വിശ്വാസിന്റെ അച്ഛന്‍. 

അതേസമയം വിനോദയാത്രയില്‍ കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായതായി രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ കേസ് കൊടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com