ഗുജറാത്തും മധ്യപ്രദേശും ബിജെപിയെ കൈവിടുമെന്ന് ആര്‍എസ്എസ് സര്‍വ്വേ

ജിഎസ്ടിയും നോട്ട് നിരോധവും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയത് കനത്ത തിരിച്ചടി നല്‍കുമെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു
ഗുജറാത്തും മധ്യപ്രദേശും ബിജെപിയെ കൈവിടുമെന്ന് ആര്‍എസ്എസ് സര്‍വ്വേ

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപിയ്ക്ക് വന്‍ തിരിച്ചടി നേരിടുമെന്ന് ആര്‍എസ്എസ് സര്‍വ്വേ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടുമെന്നാണ് ആര്‍എസ്എസ് സര്‍വ്വേ പറയുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയ്ക്ക് 60സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും സര്‍വ്വേയില്‍ പറയുന്നു. 

മോദിയുടെ തട്ടകമായ ഗുജറാത്തും ഇത്തവണ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു, അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 193ല്‍ 113സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. 

ജിഎസ്ടിയും നോട്ട് നിരോധവും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയത് കനത്ത തിരിച്ചടി നല്‍കുമെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭവും ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന ദലിത് മുന്നേറ്റങ്ങളും  തിരിച്ചടിയാകുമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com