എണ്‍പതാം വയസ്സില്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ജെയ്റ്റ്‌ലിക്ക് വീട്ടിലിരിക്കേണ്ടി വന്നേനെ; വീണ്ടും യശ്വന്ത് സിന്‍ഹ 

തന്നെ എണ്‍പതാം വസയസ്സിലെ തൊഴിലന്വേഷകന്‍ എന്ന് പരിഹസിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ
എണ്‍പതാം വയസ്സില്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ജെയ്റ്റ്‌ലിക്ക് വീട്ടിലിരിക്കേണ്ടി വന്നേനെ; വീണ്ടും യശ്വന്ത് സിന്‍ഹ 

ന്യൂഡല്‍ഹി: തന്നെ എണ്‍പതാം വസയസ്സിലെ തൊഴിലന്വേഷകന്‍ എന്ന് പരിഹസിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. എണ്‍പതാം വയസ്സില്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ജെയ്റ്റ്‌ലിക്ക് വീട്ടിലിരിക്കേണ്ടി വന്നേനെയെന്നും ഐഎഎസ് ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും സിന്‍ഹ തുടറന്നടിച്ചു.

കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും സിന്‍ഹയും ഒരേസമയം അഭിനയിച്ചാല്‍ വസ്തുതകള്‍ മാറില്ലെന്നും സിന്‍ഹ എണ്‍പതാം വയസ്സിലും തൊഴിലന്വേഷിച്ച് നടക്കുകയാണ് എന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യശ്വന്ത് സിന്‍ഹ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായ് ആണ് ജെയ്റ്റ്‌ലി യശ്വന്ത് സിന്‍ഹയെ പരിഹസിച്ചത്. 

 നോട്ട് അസാധുവാക്കലും ജിഎസ്ടി തിടുക്കപ്പെട്ട് നടപ്പിലാക്കിയതും മാന്ദ്യത്തിന് കാരണമായെന്നും ഇതിനെല്ലാം ഉത്തരവാദി ജെയ്റ്റ്‌ലി ആണെന്നും സിന്‍ഹ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com