റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ല; നുഴഞ്ഞു കയറി വന്നവരെന്ന് യോഗി ആദിത്യനാഥ്

ചില ആളുകള്‍ റോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി
റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ല; നുഴഞ്ഞു കയറി വന്നവരെന്ന് യോഗി ആദിത്യനാഥ്

ലക്‌നോ:  റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇവര്‍ക്ക്  ഭീകരരുമായി ബന്ധമുണ്ടെന്നും വലിഞ്ഞു കയറി വന്നവരുമാണെന്നാണ് ആദിത്യനാഥിന്റെ പരാമര്‍ശം. മ്യാന്‍മാറില്‍ നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു.

ചില ആളുകള്‍ റോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി പറഞ്ഞു. മ്യാന്‍മറില്‍ നിരപരാധികളായ ഹിന്ദുക്കള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് പറ്ഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ റോഹിംഗ്യന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. .  രോഹിംഗ്യകള്‍ക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ രാജ്യ സുരക്ഷ്‌ക്ക് ഭീഷണിയാണെന്നും ആദിത്യനാഥ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com