ജിഹാദികളെ തടയുന്നതില്‍ കേരളസര്‍ക്കാര്‍ പരാജയെന്ന് ആര്‍എസ്എസ് മേധാവി

കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നുണ്ടന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
ജിഹാദികളെ തടയുന്നതില്‍ കേരളസര്‍ക്കാര്‍ പരാജയെന്ന് ആര്‍എസ്എസ് മേധാവി

നാഗ്പൂര്‍: ജിഹാദികളെ തടയുന്നതില്‍ കേരള, ബംഗാള്‍ സര്‍ക്കാര്‍ പരാജയമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താ് ദസറ റാലിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. 

റോഹിംഗ്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ദോക് ലാം സംഘര്‍ഷ,ം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ശ്ലാഘനീയമാണ്. രാജ്യം സാമ്പത്തികവളര്‍ച്ചയില്‍ മുന്നേറുകയാണെന്നും ഭാഗവത് പറഞ്ഞു. അഴിമതി നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോയതായും വാണിജ്യം വ്യാപാരം, കൃഷി തുടങ്ങിയ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും ഭാഗവത് പറഞ്ഞു.

്പശുവിനെ പാലിന് മാത്രമായല്ല ഉപയോഗിക്കുന്നത്.മൂത്രത്തിനും ഉപയോഗിക്കാറുണ്ട്. ഒരു ചെറിയ കര്‍ഷകന് പുരോഗതി നേടാന്‍ പശു അവശ്യമാണ്.  പശുവും പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷി സംരക്ഷിക്കുന്നതാണ് ഭരണഘടന നിര്‍ദ്ദേശിച്ചത്. പശുവിനെ വളര്‍ത്തുന്നതു മതത്തിന്റെ കാര്യമല്ലെന്നും പശുക്കളെ വളര്‍ത്തുന്ന ധാരാളം മുസ്ലീങ്ങളുണ്ടെന്നും ഭാഗവത് പറഞ്ഞു. പശുവിന്റെ പേരിലുള്ള കൊലപാതകം അപലപിക്കുന്നു. അതിന്റെ മറവിലുള്ള ആക്രമണങ്ങളോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

രാംലീല മൈതാനത്ത് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അതേസമയത്ത് ലവ്കുശ് രാംലീലയില്‍ രാഹുലും സോണിയയും ജനങ്ങളെ അഭിസംബേധന ചെയ്യുന്നുണ്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com