മോദി, താങ്കളൊരു ഗോ ഭക്തനാണെന്ന കാര്യം മറക്കരുതെന്ന് വിഎച്ച്പി

മോദി, താങ്കളും ഒരു ഗോ ഭക്തനാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ പശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയെന്നത് താങ്കളുടെ പരിശുദ്ധ ചുമതലയാണ്
മോദി, താങ്കളൊരു ഗോ ഭക്തനാണെന്ന കാര്യം മറക്കരുതെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി: പശുക്കളെ സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമേദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്ന് വിശ്വഹിന്ദുപരിക്ഷത്ത് മാസിക ഗോസമ്പദ. പശുക്കളുടെ സംരക്ഷണത്തിനായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും യോഗി സംസ്ഥാനത്തുടനീളം ഗോ രക്ഷാ കേന്ദ്രങ്ങള്‍ തുറന്ന് ആദിത്യനാഥ് മാതൃകയായെന്നും മാസികയുടെ എഡിറ്റോറിയലില്‍ പറയുന്നു.

സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള 39 ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയും രൂക്ഷവിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ രാജ്യത്തെ കരസേന കന്‍ഡോണ്‍മെന്റുകളില്‍ കാലി ഫാമുകള്‍ ആരംഭിച്ചത്. ഇതാണ് ചെലവുചുരുക്കലിന്റെ ഭാഗമായി അടച്ചുപൂട്ടുന്നതെന്നും മാസിക ചൂണ്ടിക്കാണിക്കുന്നു.

കാലികള്‍ അലഞ്ഞുതിരിയുന്നതുമൂലമുള്ള അപകടം ഒഴിവാക്കാനായി എല്ലാ ജില്ലയിലും യുപി സര്‍ക്കാര്‍ ഗോരക്ഷാ കേന്ദ്രങ്ങല്‍ സ്ഥാപിക്കാന്‍ കാട്ടിയ ജാഗ്രത എഡിറ്റോറിയലില്‍ മോദിയെ ഓര്‍മിപ്പിക്കുന്നു. ഗോ സുരക്ഷയില്‍ ഇത് പ്രധാനമാണ്. എന്നാല്‍ പ്രതിരോധ മന്ത്രാലയം പശുകുടുംബത്തെ നശിപ്പിക്കാനാണൊരുങ്ങന്നത്.

മോദി, താങ്കളും ഒരു ഗോ ഭക്തനാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ പശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയെന്നത് താങ്കളുടെ പരിശുദ്ധ ചുമതലയാണ്. അല്ലാത്തപക്ഷം ഈ അവിശുദ്ധ നടപടിയുടെ ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും എഡിറ്റോറിയല്‍ ഓര്‍മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com