മോദി നുണയന്‍: രാജ് താക്കറെ;ഒരു വ്യക്തിയ്ക്ക് ഇത്രയും നുണയനാകാന്‍ സാധിക്കുമോ?

മോദി നുണയന്‍: രാജ് താക്കറെ;ഒരു വ്യക്തിയ്ക്ക് ഇത്രയും നുണയനാകാന്‍ സാധിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരും നുണയനാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ േേനതാവ് രാജ് താക്കറെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പെരും നുണയനാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ േേനതാവ് രാജ് താക്കറെ. മോദി ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് മായ്ച്ചുകളയുകയും ചെയ്യുകയാണെന്നും എങ്ങനെയാണ് ഇത്തരത്തില്‍ നുണകള്‍ പറയാന്‍ സാധിക്കുന്നതെന്നും രാജ് താക്കറെ തുറന്നടിച്ചു. 

ഇത്രയും നുണയനായ പ്രധാനമന്ത്രിയെ നമ്മള്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. അദ്ദേഹം വലിയ വാഗ്ദാനം നല്‍കി ഒടുക്കം തെരഞ്ഞെടുപ്പ് കളിയാക്കി അതൊക്കെ അവസാനിപ്പിച്ചു.ഒരുവ്യക്തിയ്ക്ക് ഇത്രയും നുണയനാകാന്‍ സാധിക്കുമോ? 

ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ടിന്റെ കല്ലിടാന്‍ പോലും ഞാന്‍ അനുവദിക്കില്ല. മുംബൈയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കൂ. മോദിക്കുവേണമെങ്കില്‍ അത് ഗുജറാത്തില്‍ നിര്‍മ്മിക്കാം. അവര്‍ ഫോഴ്‌സിനെ ഉപയോഗിക്കുകയാണെങ്കില്‍ ഞങ്ങളും തിരിച്ചടിക്കും,രാജ് താക്കറെ പറഞ്ഞു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com