റെയില്‍വെ നടപ്പാതകള്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കുമെന്ന് പീയുഷ് ഗോയല്‍

മുംബൈയിലെ എല്ലാ സബര്‍ബന്‍ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി
റെയില്‍വെ നടപ്പാതകള്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കുമെന്ന് പീയുഷ് ഗോയല്‍

മുംബൈ: റെയില്‍വെ നടപ്പാതകള്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. മുംബൈയിലെ എല്ലാ സബര്‍ബന്‍ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മുംബൈയിലെ എല്‍ഫിന്‍സ്‌റ്റോണ്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിന്റെ 23 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. 

റെയില്‍വെ നടപ്പാതകള്‍ (ഫൂട്ട് ഓവര്‍ ബ്രിഡ്ജ്) ഇനിമുതല്‍ യാത്രക്കാര്‍ക്ക് ഒരു സൗകര്യം മാത്രമായിരിക്കില്ല, മറിച്ച് അത് നിര്‍ബന്ധമായ ഒന്നാക്കും. 150 വര്‍ഷം പഴക്കമുള്ള സമ്പ്രദായത്തിനാണ് നാം മാറ്റം വരുത്തുന്നത്. മന്ത്രിയുടെ ട്വീറ്ററിലൂടെ പറഞ്ഞു. അടുത്ത പതിനഞ്ച് മാസത്തിനുള്ളില്‍ മുംബൈയിലെ എല്ലാ സബര്‍ബന്‍ ട്രെയിനുകളിലും മോണിട്ടറിംഗ് സംവിധാനമുള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com