സ്വച്ഛ് ഭാരതത്തിനായി പിഎന്‍ബി നീരവ് മോദി ശുദ്ധീകരിച്ചു;  പരിഹാസവുമായി കോണ്‍ഗ്രസ് 

വിഡ്ഢിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരിഹസിച്ച് കോണ്‍ഗ്രസിന്റെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍
സ്വച്ഛ് ഭാരതത്തിനായി പിഎന്‍ബി നീരവ് മോദി ശുദ്ധീകരിച്ചു;  പരിഹാസവുമായി കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: വിഡ്ഢിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരിഹസിച്ച് കോണ്‍ഗ്രസിന്റെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍. ട്വിറ്ററിലാണ് കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത ആക്രമണം.

'അച്ഛേ ദിന്റെ ഭാഗമായി എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, അക്കൗണ്ട് ബാലന്‍സ് പൂജ്യമായിരിക്കും. ഇതാ ഈ മണിക്കൂറിലെ വേറെ ചില പ്രധാനവാര്‍ത്തകള്‍, എല്ലാവര്‍ക്കും വിഡ്ഢിദിനാശംസകള്‍. 'കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

ബ്രേക്കിംഗ് ന്യൂസ് എന്ന തരത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെടുന്നത്. നോട്ടു അസാധുവാക്കലിലുടെ അഴിമതി ഇല്ലായ്മ ചെയ്തു, നീരവ് മോദി സ്വച്ഛഭാരതം പദ്ധതിയെ പ്രോത്സാഹിപ്പിച്ചു, ഗംഗ ശുദ്ധീകരിച്ചു, 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് തുടങ്ങിയ തലക്കെട്ടുകള്‍ ബ്രേക്കിംഗ് ന്യൂസില്‍ ഉള്‍പ്പെടുത്തിയാണ് ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.


സ്വച്ഛ് ഭാരത് പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ശുദ്ധീകരിച്ച് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വിദേശത്ത് പോയതെന്ന് വീഡിയോയില്‍ പറയുന്നു. ഗംഗയിലെ മാലിന്യത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് വാര്‍ത്തയില്‍ പറയുന്നത് എല്ലാ നഗരവും ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയായിരിക്കുന്നെന്നും റോബോട്ടുകളെക്കൊണ്ടാണ് മോദി സര്‍ക്കാര്‍ ജോലി ചെയ്യിക്കുന്നത് എന്നുമാണ്.

പ്രധാനമന്ത്രി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനാല്‍ അന്യഗ്രഹങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇപ്പോള്‍ ഇന്ത്യയില്‍ വന്ന് ജോലി ചെയ്യുന്നുണ്ട് എന്ന വാര്‍ത്തയും പ്രത്യേക ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com