അഫ്രീദിക്ക് ഗംഭീറിന്റെ മറുപടി; യുഎന്‍ എന്നാല്‍ അണ്ടര്‍ 19 അല്ല

യുഎന്‍ എന്നാല്‍ 'അണ്ടര്‍ 19' എന്നാണ് ധരിച്ചുവെച്ചിരിക്കുന്നത് - അഫ്രിദി കാ്ട്ടുന്നത് 19കാരന്റെ പക്വത 
അഫ്രീദിക്ക് ഗംഭീറിന്റെ മറുപടി; യുഎന്‍ എന്നാല്‍ അണ്ടര്‍ 19 അല്ല

ന്യൂഡല്‍ഹി: കാശ്മീരില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ തുടരുന്ന അക്രമണത്തില്‍ പ്രതികരിച്ച പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദിക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയെന്ന് ചോദിക്കുന്ന അഫ്രിദി, യുഎന്‍ എന്നാല്‍ 'അണ്ടര്‍ 19' എന്നാണ് ധരിച്ചുവെച്ചിരിക്കുന്നതെന്ന് ഗംഭീര്‍ ട്വിറ്ററില്‍ പരിഹസിച്ചു. അഫ്രിദി 19കാരന്റെ പക്വതയാണ് കാട്ടുന്നതെന്ന് ഇതിലൂടെ കുറ്റപ്പെടുത്തുക കൂടിയായിരുന്നു ഗംഭീര്‍. 

കാശ്മീരില്‍ സ്വയം നിര്‍ണ്ണയാവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ വെടിവച്ചു കൊല്ലുകയാണെന്നായിരുന്നു അഫ്രിദി നേരത്തെ ട്വിറ്ററില്‍ കുറിച്ചത്. എന്തുകൊണ്ടാണ് കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രിദി ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യന്‍ അധീന കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും 11 ഭീകരരും രണ്ട് തദ്ദേശവാസികളും കൊല്ലപ്പെട്ടിരുന്നു. 

വിഷയത്തില്‍ ഉത്കണ്ഠ അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രസ്താവന ഇറക്കി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു യുഎന്നിനെയടക്കം കുറ്റപ്പെടുത്തിയുള്ള അഫ്രിദിയുടെ ട്വീറ്റ്. പിന്നാലെ അഫ്രിദിയുടെ പ്രതികരണത്തില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗംഭീര്‍ ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു. ക്രിക്കറ്റ് മൈതാനത്ത് മുമ്പ് പലകുറി ഏറ്റുമുട്ടിയിട്ടുള്ള താരങ്ങളാണ് ഇരുവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com