പുറത്താക്കിയ നേതാവിനെ തിരിച്ചെടുക്കാനൊരുങ്ങി മായാവതി; ലക്ഷ്യം ബിജെപിയെ നേരിടല്‍

2019ല്‍ നടക്കാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ പ്രമുഖ നേതാവ് ബാബു സിങ് കുശ്വാഹയെ തിരിച്ചെത്തിക്കാന്‍ ഒരുങ്ങി മായാവതി.
പുറത്താക്കിയ നേതാവിനെ തിരിച്ചെടുക്കാനൊരുങ്ങി മായാവതി; ലക്ഷ്യം ബിജെപിയെ നേരിടല്‍


ലക്‌നൗ: 2019ല്‍ നടക്കാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ പ്രമുഖ നേതാവ് ബാബു സിങ് കുശ്വാഹയെ തിരിച്ചെത്തിക്കാന്‍ ഒരുങ്ങി മായാവതി. നാഷ്ണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ അഴിമതി കേസിനെത്തുടര്‍ന്ന് 2011ല്‍ പാര്‍ട്ടി പുറത്താക്കിയ ബാബു സിങ്, മായാവതി കഴിഞ്ഞാല്‍ ബിഎസ്പിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവായിരുന്നു. സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ കോണ്‍ഗ്രസുമായി സഹകരിച്ചു എന്ന് ആരോപിച്ചാണ് അന്ന് ബാബു സിങിനെ പുറത്താക്കിയത്. 2012ല്‍ ബിജെപിയില്‍ ചേര്‍ന്ന ബാബു സിങ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചില്ല. 

മായാവതി ഗവണ്‍മെന്റില്‍ മൈനിംഗ് ആന്റ് ഫാമിലി വെല്‍ഫെയര്‍ മന്ത്രിയായിരുന്നു കുശ്വാഹ. മൂന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൊലപാതത്തോടെയാണ് ബാബു സിങ് ഉള്‍പ്പെട്ട വന്‍ അഴിമതിയുട കഥ പുറം ലോകം അറിഞ്ഞത്. ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയ വലിയ അഴിമതിയായിരുന്നു നാഷ്ണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ അഴിമതി. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാരോപിച്ച് മുതിര്‍ന്ന നേതാവ് നസീമുദ്ദീന്‍ സിദ്ദിഖിയെ പുറത്താക്കിയതിന് പിന്നാലെയാണ് ബാബു സിങിനെ തിരിച്ചെടുക്കാനുള്ള നീക്കം ബിഎസ്പി ആരംഭിച്ചത്. 

പുറത്താക്കപ്പെട്ട നസീമുദ്ദീന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബാബു സിങ് മുതിര്‍ന്ന ബിഎസ്പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍  അന്തിമ തീരുമാനം മായാവതിയുടേതാകും എന്നും. 

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ വഴിയും നോക്കുന്ന മായാവതി ബാബു സിങിനെ കൂടെച്ചേര്‍ക്കുന്നതോടെ ബിഎസ്പിയ്ക്ക് ശക്തികൂടും എന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com