കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമല്ലല്ലോ സന്യാസിമാര്‍ക്കല്ലേ മന്ത്രിപദവി നല്‍കിയത്; കോണ്‍ഗ്രസിനെതിരെ ഉമാഭാരതി

മധ്യപ്രദേശില്‍ ഹിന്ദുമത സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കിയ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി ഉമാഭാരതി. 
കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമല്ലല്ലോ സന്യാസിമാര്‍ക്കല്ലേ മന്ത്രിപദവി നല്‍കിയത്; കോണ്‍ഗ്രസിനെതിരെ ഉമാഭാരതി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഹിന്ദുമത സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കിയ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി ഉമാഭാരതി. സന്യാസിമാരെ ആദരിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമല്ലല്ലോ മന്ത്രിസ്ഥാനം നവല്‍കിയത്, സന്യാസിമാര്‍ക്കല്ലേയെന്ന് അവര്‍ ചോദിച്ചു. ശിbരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും എതിര്‍ത്ത കോണ്‍ഗ്രസിനെ അപലപിക്കുകയും ചെയ്യുന്നുവെന്നും ഉമാഭാരതി പറഞ്ഞു. 

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ഹിന്ദു സന്യാസിമാര്‍ക്ക് ബിജെപി സഹമന്ത്രി പദവി നല്‍കിയത്. അഞ്ച് മത നേതാക്കള്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കിയത്. കംപ്യൂട്ടര്‍ ബാബ, ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. 

ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നടത്തിയത് മത പ്രീണനമാണെന്നും, ഹിന്ദു മത നേതാക്കളുടെ ജനസമ്മതിയിലൂടെ വോട്ട് തേടാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com