തീന്‍മൂര്‍ത്തി ഭവനില്‍ ഇനിമുതല്‍ നെഹ്‌റുവിനൊപ്പം മോദിയും;  എല്ലാ പ്രധാനമന്ത്രിമാരുടെയും മ്യൂസിയമാക്കി മാറ്റി കേന്ദ്രസര്‍ക്കാര്‍

തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി ഇനിമുതല്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ളതാക്കി മാറ്റി കേന്ദ്രസര്‍ക്കാര്‍.
തീന്‍മൂര്‍ത്തി ഭവനില്‍ ഇനിമുതല്‍ നെഹ്‌റുവിനൊപ്പം മോദിയും;  എല്ലാ പ്രധാനമന്ത്രിമാരുടെയും മ്യൂസിയമാക്കി മാറ്റി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണാര്‍ത്ഥം ഡല്‍ഹിയിലുള്ള തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി ഇനിമുതല്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ളതാക്കി മാറ്റി കേന്ദ്രസര്‍ക്കാര്‍. നെഹ്‌റു മുതല്‍ മോദിവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങളും സ്മരണകളും ഇവിടെ പ്രദര്‍ശിപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

ഇനിമുതല്‍ മ്യൂസിയം നെഹ്‌റുവിന് വേണ്ടി മാത്രമുള്ളതായിരിക്കില്ലെന്നും എല്ലാ പ്രധാനമന്ത്രിമാര്‍ക്കും തുല്യ പ്രധാന്യം നല്‍കുമെന്നും കേന്ദ്ര സാംസ്‌കാരിത വകുപ്പ് വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നെഹ്‌റുവിന്റെ വാസസ്ഥലമായിരുന്ന തീന്‍ മൂര്‍ത്തി ഭവന്‍. 

നവഭാരതത്തിന്റെ നിര്‍മ്മിതിക്ക് ആയിരക്കണക്കിന് ആളുകളുടെ സംഭാവനകളുണ്ട്. എന്നാല്‍ തീന്‍മൂര്‍ത്തി ഭവന്‍ നെഹ്‌റുവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി മാത്രമുള്ള സ്മാരകമായാണ് കോണ്‍ഗ്രസ് കരുതുന്നത്. മ്യൂസിയം ഞങ്ങള്‍ ജനാധിപത്യവത്കരിക്കുകയാണ്, സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. 

ജവഹര്‍ലാല്‍ നെഹറുവിനെ ഇനത്യയുടെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ആര്‍എസ്എസിന്റെ അജണ്ടയാണ് തീന്‍മൂര്‍ത്തി ഭവന്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള മ്യൂസിയമായി മാറ്റുന്നതിന് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com