കണ്ണൂർ, കരുണ കേസിൽ സർക്കാരിന്  തിരിച്ചടി; നീട്ടിവെക്കണമെന്നാവശ്യം സുപ്രീം കോടതി തള്ളി

കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജ് പ്രവേശനക്കേസിൽ ഇന്നുതന്നെ വാദം കോൾക്കുമെന്ന് സുപ്രീം കോടതി.  കേസ് നീട്ടിവെക്കണമെന്ന് സർക്കാരിന്റെ വാദം തള്ളി.
കണ്ണൂർ, കരുണ കേസിൽ സർക്കാരിന്  തിരിച്ചടി; നീട്ടിവെക്കണമെന്നാവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജ് പ്രവേശനക്കേസിൽ ഇന്നുതന്നെ വാദം കോൾക്കുമെന്ന് സുപ്രീം കോടതി.  കേസ് നീട്ടിവെക്കണമെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. ഓർഡിനൻസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. 

കേസ് പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രാഥമിക നിരീഷണം. ​വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍ നിര്‍ത്തിയാണ് ഈ കോളേജുകളിലെ പ്രവേശനത്തെ ക്രമവല്‍ക്കരിച്ചതെന്നും ബിൽ നിയമസഭ പാസാക്കിയ കാര്യവും, പ്രവേശനം നീറ്റ് റാങ്ക് പ്രകാരമായിരിക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ​ഗവർ
ണർ ഒപ്പുവെക്കാതെ ഓർഡിനൻസ് നിയമമാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിൽ 2016-17 കാലയളവിൽ മാനദണ്ഡങ്ങൾ മറികടന്നാണ് 180 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രവേശനം റദ്ദാക്കി. ഈ തീരുമാനം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. പഠനം വഴിമുട്ടിയെന്ന് വിദ്യാർത്ഥികള്‍ ചൂണ്ടിക്കാട്ടിയതോടെ പിന്നീട് സർക്കാർ ഓർഡിനൻസ് ഇറക്കുകയായിരുന്നു. ഈ ഓർഡിനൻസിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയിലുള്ളത്.

കേസ് പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ തവണ സര്‍ക്കാരിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ ഓര്‍ഡിനന്‍ റദ്ദാക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അയക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. ഇന്ന് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്കെത്തുമ്പോള്‍ ഈ ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ബില്‍ നിയമസഭ പാസാക്കിയ സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തിയാണ് തീരുമാനം കൈകൊണ്ടത് എന്ന വിശദീകരണമാകും സര്‍ക്കാര്‍ നല്‍കുക. ഓഡിനന്‍സ് നീക്കത്തിന് പിന്നില്‍ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, കേസ് സി.ബി.ഐ ക്ക് വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com