ബംഗാളില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം

പശ്ചിമബംഗാളില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ഡോ. രാമചന്ദ്ര ഡോമിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം
ബംഗാളില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ഡോ. രാമചന്ദ്ര ഡോമിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം.ആക്രമണത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ബിര്‍ഭൂമിസല്‍ വെച്ചാണ് ആക്രമണം നടന്നത്.  കേന്ദ്രകമ്മിറ്റി അംഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധപ്രകടനം നടത്തി. സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ബിജെപി ജില്ലാ സെക്രട്ടറി കാലാ മൊണ്ടാലിന് നേരെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം നടന്നിരുന്നു. ബിര്‍ഭൂമിലെ സൂരിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നോമിനേഷന്‍ പൂരിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. സാരമായി പരിക്കേറ്റ മൊണ്ടാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com