ലോക്‌സഭ തെരഞ്ഞെടുപ്പിലും ത്രിപുരയില്‍ താമര വിരിയിക്കാന്‍തന്ത്രങ്ങളുമായി ബിജെപി 

സിപിഎമ്മിന്റെ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ഭരണത്തിലേറിയതിന് പിന്നാലെ ത്രിപുരയില്‍ ആകെയുളള രണ്ട് ലോക്‌സഭ സീറ്റും പിടിച്ചെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു.
 ലോക്‌സഭ തെരഞ്ഞെടുപ്പിലും ത്രിപുരയില്‍ താമര വിരിയിക്കാന്‍തന്ത്രങ്ങളുമായി ബിജെപി 

അഗര്‍ത്തല: സിപിഎമ്മിന്റെ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ഭരണത്തിലേറിയതിന് പിന്നാലെ ത്രിപുരയില്‍ ആകെയുളള രണ്ട് ലോക്‌സഭ സീറ്റും പിടിച്ചെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. ഇതിനായി താഴെക്കിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ മുഖ്യ ലക്ഷ്യം. ഇതിന് പുറമേ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുളള ഏകോപനം മെച്ചപ്പെടുത്താന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും നേതൃത്വം വിലയിരുത്തി. ലോക്്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ബിജെപിയുടെ ജനറല്‍ സെക്രട്ടറി അജയ് ജാംവല്‍ സംസ്ഥാനത്തെത്തി.

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി അജയ് ജാംവല്‍ കൂടിക്കാഴ്ച നടത്തി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും വിജയം നേടുകയാണ് പാര്‍ട്ടിയുടെ  അടുത്ത ലക്ഷ്യമെന്ന് അജയ് ജാംവല്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന വേളയില്‍ ക്രമക്കേടുകള്‍ സംഭവിക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന്  അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യസ്‌നേഹം ഉള്‍പ്പെടെ നിര്‍ണായക വിഷയങ്ങളില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അടിസ്ഥാന മൂല്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. അനുയായികള്‍ക്കിടയിലും ഈ മൂല്യം വളര്‍ത്തുന്നതിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com