ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 06th April 2018 10:26 AM |
Last Updated: 06th April 2018 10:26 AM | A+A A- |

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തളളിയതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു. പി വി മിഥുന്‍ റെഡ്ഡി രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. വരും മണിക്കൂറില്‍ കൂടുതല്‍ എംപിമാര്‍ രാജിവെയ്ക്കും.
ബജറ്റ് സമ്മേളനം തീരുന്ന ദിവസം എല്ലാ പാര്‍ട്ടി എംപിമാരും രാജിവയ്ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗുണ്ടൂരില്‍ പാര്‍ട്ടി പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ജഗന്‍ മോഹന്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റില്‍ നിന്ന് ആന്ധ്രഭവനു മുന്നിലേക്കു പ്രകടനമായെത്തിയായിരിക്കും നിരാഹാരം ആരംഭിക്കുക. ആറ് ലോക്‌സഭാ എംപിമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്.