അതിരുവിടുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി 

നാച്വറല്‍, ഫ്രെഷ്, പ്രീമിയം, ബെസ്റ്റ്, റിയല്‍, ഒതെന്റിക് തുടങ്ങിയ വാക്കുകള്‍ ഭക്ഷ്യോത്പന്നങ്ങളുടെ ലേബലില്‍ ഉപയോഗിക്കാന്‍ പാടില്ല
അതിരുവിടുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി 

അനാരോഗ്യകരവും സാധാരണ ഭക്ഷണത്തിനു പകരം ഉപയോഗിക്കാമെന്ന രീതിയില്‍ വിപണനം ചെയ്യുന്നതുമായ പാക്കേജ്ഡ് ഭക്ഷ്യോത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഭക്ഷ്യസുരക്ഷാ അതോരിറ്റിയുടെ നടപടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശമനുസരിച്ച് നാച്വറല്‍, ഫ്രെഷ്, പ്രീമിയം, ബെസ്റ്റ്, റിയല്‍, ഒതെന്റിക് തുടങ്ങിയ വാക്കുകള്‍ ഭക്ഷ്യോത്പന്നങ്ങളുടെ ലേബലില്‍ ഉപയോഗിക്കാന്‍ പാടില്ല. 

മറ്റു നിര്‍മാതാക്കളുടെ ഉല്‍പന്നത്തെ മോശമായി പ്രതിപാദിച്ചുകൊണ്ട് സ്വന്തം ഉല്‍പന്നത്തിന് പ്രചാരം കണ്ടെത്താനുള്ള ശ്രമങ്ങളും അനുവദിക്കുകയില്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം നടപടിയെടുക്കും. പത്ത് ലക്ഷം രൂപവരെയാണ് പിഴ. 

നടപടിയകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചതിനുശേഷം ഒരു മാസത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് എഫ്എസ്എസ്എഐ അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com