ഇപ്പോള്‍ അമിത് ഷായും പറയുന്നു മോദി ദുരന്തമാണെന്ന്;  ബിജെപിയെ പരിഹസിച്ച് കനയ്യ കുമാര്‍

മോദി പ്രവാഹത്തെ തടയാന്‍ പാമ്പും കീരിയും പട്ടിയും പൂച്ചയുമൊക്കെ ഒന്നായി എന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. 
ഇപ്പോള്‍ അമിത് ഷായും പറയുന്നു മോദി ദുരന്തമാണെന്ന്;  ബിജെപിയെ പരിഹസിച്ച് കനയ്യ കുമാര്‍

മോദി പ്രവാഹത്തെ തടയാന്‍ പാമ്പും കീരിയും പട്ടിയും പൂച്ചയുമൊക്കെ ഒന്നായി എന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. മോദി നമ്മുടെ രാജ്യത്തെ മുക്കിക്കളയുമെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞതാണ്, ഇപ്പോള്‍ വലിയ സഹോദരന്‍ തന്നെ പറയുന്നു മോദിജി ദുരന്തമാണെന്ന്-കനയ്യ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. 

ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ നിരയുടെ ഐക്യത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. 'എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ പാമ്പുകളും കീരികളും പൂച്ചകളും നായകളും എന്തിനു ചീറ്റപ്പുലിയും സിംഹവും വരെ ഉയരമുള്ള മരത്തില്‍ വലിഞ്ഞുകയറും. ജലനിരപ്പു കൂടി ജീവന്‍ നഷ്ടപ്പെടുമെന്ന പേടിയിലാണിത്. മോദി പ്രളയത്തെ പലരും ഭയക്കുന്നു' എന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com