സല്‍മാനു വേണ്ടി ഹാജരാകരുത്; ഭീഷണി കോളുകള്‍ ലഭിച്ചതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

സല്‍മാനു വേണ്ടി ഹാജരാകരുത്; ഭീഷണി കോളുകള്‍ ലഭിച്ചതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ 
സല്‍മാനു വേണ്ടി ഹാജരാകരുത്; ഭീഷണി കോളുകള്‍ ലഭിച്ചതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

ജോധ്പുര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാനു വേണ്ടി ഹാജരാകരുതെന്ന് തനിക്കു ഭീഷണിക്കോളുകള്‍ ലഭിച്ചതായി അഭിഭാഷകന്‍. സല്‍മാന്റെ ജാമ്യഹര്‍ജിയില്‍ ഹാജരാവരുതെന്ന് എസ്എംഎസ് വഴിയും ഇന്റര്‍നെറ്റ് കോള്‍ വഴിയും ഭീഷണി ലഭിച്ചതായി അഭിഭാഷകന്‍ മഹേഷ് ബോറ അറിയിച്ചു. ജോധ്പുര്‍ കോടതി സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.

കൃഷ്ണ മൃഗ വേട്ടക്കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷയാണ് കഴിഞ്ഞ ദിവസം ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും ചുമത്തി. 1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്.

ന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വേട്ടയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തനായെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രധാനവാദം.

കേസില്‍ സല്‍മാനു ജാമ്യം ലഭിച്ചില്ലെങ്കില്‍ ബോളിവുഡിന് നഷ്ടമാകുക 500 കോടിയോളം രൂപയാണെന്നാണ് കണക്കാക്കുന്നത്. സല്‍മാന്‍ ഖാന്റെ അഞ്ചോളം ബിഗ്ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല നഷ്ടം മിനിസ്‌ക്രീനിലും വലുതാണ്. ടെലിവിഷനിലും സല്‍മാന്‍ കോടികള്‍ വിലയുള്ള താരമാണ്. ഏറെ വിജയം നേടിയ ബിഗ് ബോസിന് ശേഷം ടിവി സ്‌ക്രീനിലെ സല്‍മാന്റെ മറ്റൊരു ഗെയിം ഷോയും പ്രതിസന്ധിയിലാകും. പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 20 എപ്പിസോഡുകള്‍ക്ക് മാത്രം സല്‍മാന്‍ ഖാന്‍ മേടിക്കുന്ന പ്രതിഫലം 78 കോടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com