സൽമാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ; പ്രതീക്ഷയോടെ ബോളിവുഡ്

ജോധ്പൂർ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്
സൽമാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ; പ്രതീക്ഷയോടെ ബോളിവുഡ്

 
ജോ​ധ്​​പു​ർ: കൃ​ഷ്​​ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ബോ​ളി​വു​ഡ്​ താ​രം സ​ൽ​മാ​ൻ ഖാ​ന്റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വിധി ഇന്ന്. ജോധ്പൂർ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ഹർജിയിൽ ഇന്നലെ കോടതിയിൽ വാദം പൂർത്തിയായിരുന്നു. വ്യാഴാഴ്ചയാണ് ജോധ്പൂർ വിചാരണ കോടതി സൽമാനെ അ‍ഞ്ചുവർഷം തടവിന് വിധിച്ചത്. അന്നുമുതൽ സൽമാൻ ജോധ്പൂർ സെൻട്രൽ ജയിലിൽ തടവിലാണ്. 

സൽമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന്​ ചൂണ്ടിക്കാട്ടി  51 പേജുള്ള ജാമ്യപേക്ഷയാണ്​ സൽമാന് വേണ്ടി സമർപ്പിച്ചത്​. സൽമാനെതിരായ വിചാരണ കോടതി വിധിയിൽ നിരവധി പോരായ്​മകളുണ്ടെന്ന്​ താരത്തി​ന്റെ അഭിഭാഷകൻ ഹാസ്​തിമാൽ സാരസ്വത്​ ചൂണ്ടിക്കാട്ടി. കേസിൽ സൽമാനെതിരെ മൊഴി നൽകിയ ദൃക്​സാക്ഷി പൂനംചന്ദ്​ ബിഷ്​ണോയിയുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു​. 

സംഭവം നടക്കുമ്പോൾ രണ്ട്​ കിലോമീറ്റർ അകലെയായിരുന്നു പൂനംചന്ദ്​. പിന്നെങ്ങനെയാണ് അദ്ദേഹം​ ജിപ്​സിയുടെ ശബ്​ദം അദ്ദേഹം കേൾക്കുക. 
കൃഷ്​ണമൃഗത്തി​ന്റെ ജഡത്തിന്റെ ഡി.എൻ.എ പരിശോധന ശരിയായി നടത്തിയില്ല. വെടിയേറ്റാണോ കൃഷ്​ണമൃഗം ജീവൻ നഷ്​ടമായത്​ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്​തതയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇ​തേ​തു​ട​ർ​ന്ന്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ കീ​ഴ്​​കോ​ട​തി​യോ​ട്​ സെ​ഷ​ൻ​സ്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ൽ​മാ​ന്റെ സ​ഹോ​ദ​രി​മാ​രാ​യ അ​ൽ​വീ​ര, അ​ർ​പീ​ത, അം​ഗ​ര​ക്ഷ​ക​ൻ ഷേ​ര  തു​ട​ങ്ങി​യ​വ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കുമ്പോ​ൾ ഇന്നലെ കോടതിയിൽ എത്തിയിരുന്നു. 1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്. കേസിൽ കൂട്ടുപ്രതികളായ താ​ര​ങ്ങ​ളാ​യ സെ​യ്​​ഫ്​ അ​ലി​ഖാ​ൻ, ത​ബു, നീ​ലം കോ​ത്താ​രി, സൊ​ണാ​ലി ബേ​ന്ദ്ര എ​ന്നി​വ​രെ കോടതി കു​റ്റ​വിമു​ക്​​ത​രാ​ക്കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com