എഞ്ചിനില്ലാതെ ട്രെയിന്‍ പാഞ്ഞു; നിയന്ത്രണമില്ലാതെ ഓടിയത് പത്ത് കിലോമീറ്റര്‍

സ്‌കിഡ് ബ്രേക്ക് ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്നാണ് എഞ്ചിനില്‍ നിന്നും വേര്‍പെട്ട് ബോഗികള്‍ മുന്നോട്ടു പോയത് എന്നാണ് നിഗമനം
എഞ്ചിനില്ലാതെ ട്രെയിന്‍ പാഞ്ഞു; നിയന്ത്രണമില്ലാതെ ഓടിയത് പത്ത് കിലോമീറ്റര്‍

സമയക്രമം പാലിക്കാത്തതിലും, മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിലും റെയില്‍വേയുള്ള ഭാഗത്ത് നിന്നുമുള്ള അനാസ്ഥ നമ്മള്‍ കാണാറുണ്ട്. റെയില്‍വേയുടെ ഭാഗത്ത് നിന്നുമുള്ള അനാസ്ഥ അപകടങ്ങളിലേക്കും എത്താറുണ്ട്. ഇവിടെ അങ്ങിനെ ഒരു അപകടം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. 

ഒഡിഷയിലെ തിടല്‍ഗഡില്‍ എഞ്ചിനില്ലാതെ നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേഗതയില്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. അഹമ്മദാബാദ്-പൂരി എക്‌സ്പ്രസായിരുന്നു അപകടത്തില്‍പ്പെട്ടത്. സ്‌കിഡ് ബ്രേക്ക് ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്നാണ് എഞ്ചിനില്‍ നിന്നും വേര്‍പെട്ട് ബോഗികള്‍ മുന്നോട്ടു പോയത് എന്നാണ് നിഗമനം. 

സ്‌റ്റേഷനില്‍ നിര്‍ത്താതെ ഈ കോച്ചുകള്‍ മുന്നോട്ടു പോകവെ, ട്രെയിനിലെ ചെയിന്‍ വലിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ ഉള്ളവര്‍ കോച്ചിനുള്ളിലുണ്ടായിരുന്ന യാത്രക്കാരോട് വിളിച്ചു പറയുന്നതും എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ കാണാം.പത്തി കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ടു പോയി. 

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സമ്പല്‍പൂല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വ്യക്തമാക്കി. എഞ്ചിന്‍ മാറ്റുന്ന ജോലിയുടെ ഉത്തരവാദിത്വമുണ്ടായിരുന്ന രണ്ട് ജീവനക്കാരെ സംഭവമുണ്ടായതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com