ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇത് ; കാവേരി ജലത്തിനുവേണ്ടിയുള്ള പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനീകാന്ത്

കാവേരി പ്രക്ഷോഭത്തില്‍ തമിഴ്‌നാട് ഒന്നിച്ച് നില്‍ക്കണം. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണം
ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇത് ; കാവേരി ജലത്തിനുവേണ്ടിയുള്ള പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനീകാന്ത്

ചെന്നൈ : കാവേരി ജലത്തിനുവേണ്ടിയുള്ള പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈയില്‍ സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ഉപവാസ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത് ഐപിഎല്ലിന് പറ്റിയ സമയമല്ലെന്നും രജനി അഭിപ്രായപ്പെട്ടു. 

കാവേരി പ്രക്ഷോഭത്തില്‍ തമിഴ്‌നാട് ഒന്നിച്ച് നില്‍ക്കണം. കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ ഉണ്ടാകണം. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണം. തമിഴ് ജനതയുടെ വികാരം ബിസിസിഐ മനസ്സിലാക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. 

സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ഉപവാസ സമരവേദിയില്‍ രജനീകാന്തും കമല്‍ഹാസനും പങ്കെടുത്തു.  കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് നടികര്‍ സംഘത്തിന്റെ ഉപവാസസമരം. നടന്മാരായ വിജയ്, സൂര്യ, ധനുഷ്, വിവേക്, ശിവകാര്‍ത്തികേയന്‍ വിശാല്‍, നാസര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com