ജോലിക്കിടെ നല്‍ത്തികിമാര്‍ക്ക് നേരെ പണം വാരി എറിഞ്ഞു: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഉന്നവോയിലെ ഒരു പ്രാദേശിക ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ച രണ്ട് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
ജോലിക്കിടെ നല്‍ത്തികിമാര്‍ക്ക് നേരെ പണം വാരി എറിഞ്ഞു: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ജോലിക്കിടെ നര്‍ത്തികിമാര്‍ക്ക് നേരെ പണം വാരി എറിഞ്ഞ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഉന്നവോയിലാണ് സംഭവം. ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ബോളിവുഡ് നൃത്തത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ പണം എറിയുന്ന പൊലീസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. 

ഉന്നവോയിലെ ഒരു പ്രാദേശിക ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ച രണ്ട് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ചടങ്ങില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് നര്‍ത്തകികള്‍ക്ക് നേരെ പണം വാരിയെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നാവോയില്‍ എല്ലാവര്‍ഷം മൂന്ന് ദിവസം ഈ ആഘോഷം നടക്കാറുണ്ട്. ഉന്നാവോ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സുരക്ഷാകാര്യങ്ങളുടെ ചുതല ഏല്‍പ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com