കാവേരി: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; വിധി നടപ്പാക്കാന്‍ താമസമെന്തെന്ന് ചോദ്യം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 09th April 2018 01:58 PM |
Last Updated: 09th April 2018 01:58 PM | A+A A- |

ന്യൂഡല്‍ഹി: കാവേരി നദീജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ കാലതാമസെന്തെന്ന് കോടതി ചോദിച്ചു. വെള്ളം വിട്ടുനല്‍കുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ല. വിധി നടപ്പാക്കുന്നതിനെക്കുറിച്ച് പദ്ധതിരേഖ മെയ് 3നകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം പരാജയപ്പെട്ടെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ സമരം ശക്തമായി തുടരുകയാണ്. വിഷയത്തില്‍ വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ നടന്ന ബന്ദ് റെയില്‍ ഗതാഗതത്തെ വരെ ബാധിച്ചിരുന്നു.