ബംഗാള്‍ തെരഞ്ഞെടുപ്പ്: ഇടപെടില്ലെന്ന് സുപ്രീംകോടതി; ബിജെപിയുടെ ആവശ്യം തള്ളി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 09th April 2018 12:03 PM |
Last Updated: 09th April 2018 12:03 PM | A+A A- |

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള തീയതി നീട്ടാന്‍ ഇടപെടണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. തീയതി നീട്ടണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മെയ് ആദ്യവാരം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളെ അനുവദിക്കുന്നില്ലെന്നും ഇത് കാരണം തീയതി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ തീയതി നീട്ടിക്കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി,സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ തോതില്‍ ആക്രമണം അഴിച്ചിവിട്ടിരുന്നു. മെയ് 1,3,5 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടാംതീയതി ഫലപ്രഖ്യാപമുണ്ടാകും.