ബിജെപി എംഎല്‍എയുടെ പീഡനം: ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യോഗി ആദിത്യനാഥിന്റെ വീടിനുമുന്‍പില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 
ബിജെപി എംഎല്‍എയുടെ പീഡനം: ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉനാനോ: ലൈംഗികമായി പീഡിപ്പിച്ച യുപിയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്‍പില്‍ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 

പൊലീസ് മര്‍ദനത്തെത്തുടര്‍ന്നാണ് ഇദ്ദേഹം മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. രണ്ട് പൊലീസ് ഓഫീസര്‍മാരേയും നാല് കോണ്‍സ്റ്റബിള്‍മാരേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ഉനാനോ എസ്പി പുഷ്പാഞ്ജലി ദേവി പറഞ്ഞതതായി എ്എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപ്രതിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം തിങ്കളാഴ്ച വെളുപ്പിന് മരിക്കുകയായിരുന്നുവെന്ന് ജില്ലാ ആശുപത്രി മേധാവി ഡോ.അതുല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു എംഎല്‍എയില്‍ നിന്നും പെണ്‍കുട്ടി പീഡനത്തിനിരയായത്.പീഡനത്തിന് ഇരയായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നുമാത്രമല്ല നിരന്തരമായ ഭീഷണികളുണ്ടായതായും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

തന്നെ എംഎല്‍എ കുല്‍ദീപ് സിംഗ് പീഡിപ്പിച്ചു. പീഡനത്തിനിരയായ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. തനിക്ക് ഒരേ ഒരു ഡിമാന്റ് മാത്രമാണ് ഉള്ളത്. തന്നെ പീഡിപ്പിച്ചവര്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന്പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com